HOME
DETAILS
MAL
ഞായറാഴ്ച ശുചീകരണ ദിനമായി ആചരിക്കണം
backup
May 27 2020 | 16:05 PM
തിരുവനന്തപുരം: മഴക്കാല പൂര്‍വശുചീകരണത്തിന്റെ ഭാഗമായി വരുന്ന ഞായറാഴ്ച ശുചീകരണ ദിനമായി ആചരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വകക്ഷി യോഗത്തിലാണ് ഈ നിര്‍ദേശം ഉയര്‍ന്നുവന്നതെന്നും അദ്ദേഹം പറഞ്ഞു.
കാലവര്‍ഷം തുടങ്ങുകയാണ്. മഴക്കാല രോഗങ്ങള്‍ തടയുകയാണ് പ്രധാനം. അതുകൊണ്ട് തന്നെയാണ് ശുചീകരണം നിര്‍ണായകമാകുന്നത്. മുഴുവനാളുകളും വീടും പരിസരവും ഞായറാഴ്ച ശുചീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പൊതുസ്ഥലങ്ങള്‍ ശുചീകരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ ഏറ്റെടുക്കണം. ജനങ്ങള്‍ ഒന്നിച്ച് നിന്നാല്‍ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാമെന്ന ആത്മവിശ്വാസമാണ് സര്‍ക്കാരിനുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."