HOME
DETAILS

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥ: അറ്റകുറ്റപ്പണി നീളുന്നു

  
backup
June 28 2018 | 08:06 AM

%e0%b4%b5%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a4%e0%b5%8b%e0%b4%b1%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%89%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87

 

മാള: വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥകാരണം കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റി പ്രദേശത്തു ഒരാഴ്ചയായി കുടിവെള്ളമില്ല.
വൈന്തലയില്‍ നിന്നും പുല്ലൂറ്റിലേക്കു വാട്ടര്‍ ടാങ്കിലേക്കു വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പിനു പാളയം പറമ്പില്‍ കേടുപാടു സംഭവിച്ചു വെള്ളം പാഴായി പോകുന്നുണ്ടായിരുന്നു.
പൈപ്പിന്റെ കേടുപാടുകള്‍ തീര്‍ക്കുന്നതിന് വന്ന കാലതാമസമാണു കൊടുങ്ങല്ലൂരില്‍ കുടിവെള്ളം മുട്ടിച്ചത്.കഴിഞ്ഞ ആറു മാസക്കാലമായി കേടുപാട് സംഭവിച്ച പൈപ്പില്‍ കൂടി വെള്ളം പാഴായി പോകാന്‍ തുടങ്ങിയിട്ട്.
വൈള്ളം പാഴായി പോകുന്നതു കാണാതിരിക്കുവാന്‍ തോടുകീറി സമീപത്തെ കുളത്തിലേക്ക് വെള്ളം ഒഴുക്കി വിടുകയായിരുന്നെന്നു നാട്ടുകാര്‍ പറയുന്നു.
ലക്ഷകണക്കിന് ലിറ്റര്‍ വെള്ളം പാഴായി പോയിരുന്നതിനാല്‍ കൂടുതല്‍ സമയം പമ്പു ചെയ്താണ് പുല്ലൂറ്റുള്ള വാട്ടര്‍ ടാങ്കില്‍ വെള്ളം എത്തിച്ചിരുന്നത്.
ജനങ്ങളുടെ പരാതിയെ തുടര്‍ന്ന് പൈപ്പിന്റെ ഈ ഭാഗം അറ്റകുറ്റപ്പണി തുടങ്ങിയെങ്കിലും കരാറുകാരന്റെയും ഉദ്യോഗസ്ഥരുടെയും മെല്ലെ പോക്കു കാരണം ഒരാഴ്ചയായിട്ടും പണി പൂര്‍ത്തികരിക്കാന്‍ സാധിച്ചിട്ടില്ല.
ആധുനിക സൗകര്യങ്ങള്‍ ഉപയോഗിക്കാതെയാണ് അറ്റകുറ്റപണികള്‍ ചെയ്യുന്നതു മൂലമാണു സമയനഷ്ടം വരുന്നതെന്നു പറയുന്നു.
സംഭവം എം.എല്‍.എയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തിരമായി പണി പൂര്‍ത്തികരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി.
സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.എം ബാബു സ്ഥലം സന്ദര്‍ശിച്ചു വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
അടിയന്തിരമായി പണി പൂര്‍ത്തികരിക്കാത്ത പക്ഷം ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് ടി.എം ബാബു പറഞ്ഞു.
സി.പി.ഐ മാള ലോക്കല്‍ സെക്രട്ടറി സാബു ഏരിമ്മല്‍, ബൈജു മണന്തറ, വി.എം ചന്ദ്രബോസ്, ഷിരണ്‍ എസ് ഷെയ്ഖ് ബാബു, ടി.ആര്‍ അഖില്‍ , ബൈജു പാറേക്കാട്ട് എന്നീ നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago
No Image

റഷ്യൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം; തൊടുത്തത് 34 ഡ്രോണുകൾ

International
  •  a month ago
No Image

വനിതാ സുഹൃത്ത് ബൈക്കിൽ നിന്ന് വീണു മരിച്ചു, യുവാവ് അറസ്റ്റിൽ

National
  •  a month ago
No Image

ഭോപ്പാൽ; മലയാളി സൈനികൻ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

latest
  •  a month ago
No Image

ഹൈ വോൾട്ടേജ് ഇലക്ട്രിക് ടവറിന്‍റെ ഏറ്റവും മുകളിൽ കയറി യുവാവിൻ്റെ നൃത്താഭ്യാസം; താഴെയിറക്കിയത് രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിൽ

National
  •  a month ago
No Image

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ ഭീകരാക്രമണം; ഏറ്റുമുട്ടൽ ഒരു സൈനികന് വീരമൃത്യു, മൂന്ന് സൈനികർക്ക് പരിക്ക്

National
  •  a month ago
No Image

വീണ്ടും പിറന്നാളാഘോഷ കുരുക്കിൽ ഡിവൈഎഫ്‌ഐ; ഈത്തവണ വഴി തടഞ്ഞ് പിറന്നാളാഘോഷം, അണിനിരന്നത് ഇരുപതോളം കാറുകള്‍

Kerala
  •  a month ago
No Image

തൃശൂരില്‍ 95.29 ഗ്രാമോളം തൂക്കം വരുന്ന എം.ഡി.എം.എയുമായി മധ്യവയസ്കൻ പിടിയില്‍

Kerala
  •  a month ago
No Image

ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ ചത്ത പല്ലി; പ്രതിഷേധിച്ച് വിദ്യാർഥികൾ

Kerala
  •  a month ago