ഒമാനില്‍ സ്വകാര്യമേഖല തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു
#റഹ്മാന്‍ നെല്ലാങ്കണ്ടി
മസ്‌കറ്റ്: ഒമാനിലെ സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പിലാക്കാനുള്ള നടപടികള്‍ തുടങ്ങി. രാജ്യത്തെ സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് താങ്ങാവുന്ന ചെലവും സമയബന്ധിതവുമായ ആരോഗ്യപരിചരണം ലഭ്യമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ഒമാനിലെ കമ്പനികളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് അടിസ്ഥാന അടിയന്തര കവറേജ് ഉള്‍പ്പെടുത്തും. ഹെല്‍ത്ത് സേവനങ്ങളും അടിയന്തര സാഹചര്യങ്ങളും ക്ലിനിക് സന്ദര്‍ശനവും ആരോഗ്യ ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുന്നു. ആദ്യം കോര്‍പ്പറേറ്റ് തലത്തില്‍ തുടങ്ങുകയും പിന്നീട് മറ്റു ചെറുകിട കമ്പനികളിലും നടപ്പിലാക്കും. ആരോഗ്യമന്ത്രാലയത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ഹലീമാ അല്‍ ഹിനായ് പറഞ്ഞു. സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്കും ഒമാനിലെ ടൂറിസ്റ്റുകള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം.
അടുത്തവര്‍ഷം ആദ്യംമുതല്‍ നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് സ്ഥാപിക്കാന്‍ കഴിയുമെന്ന് ഒമാന്‍ മെഡിക്കല്‍ അസോസിയേഷന്റെ തലവന്‍ പറഞ്ഞു. രാജ്യത്തെ എല്ലാ കമ്പനികളിലെയും ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുമെന്ന് ഒ.എം.എ തലവന്‍ ഡോ. വലീദ് അല്‍ സദ്ജാലി പറഞ്ഞു.
ദേശീയ അന്തര്‍ദേശീയ മത്സരാധിഷ്ഠിത സൂചകങ്ങള്‍ നടപ്പിലാക്കുന്നതിലൂടെ ചികിത്സയില്‍ പ്രൊഫഷണലിസവും ഗുണനിലവാരം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. ആദ്യ കാലഘട്ടത്തില്‍ കമ്പനികളുടെ സാമ്പത്തികഭാരം കുറയ്ക്കുന്നതിന് കുറഞ്ഞ തുകയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയാണ് നിര്‍ബന്ധമാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."