HOME
DETAILS

നീരവ് മോദിക്കെതിരേ ലണ്ടന്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്

  
backup
March 18 2019 | 19:03 PM

%e0%b4%a8%e0%b5%80%e0%b4%b0%e0%b4%b5%e0%b5%8d-%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%b2%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a8

 


ലണ്ടന്‍: പഞ്ചാബ് നാഷനല്‍ ബാങ്കില്‍ (പി.എന്‍.ബി) നിന്ന് കോടികളുടെ വായ്പയെടുത്തു മുങ്ങിയ സാമ്പത്തിക കുറ്റവാളി നീരവ് മോദിക്കെതിരേ ലണ്ടന്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ (ഇ.ഡി) അഭ്യര്‍ഥനയെത്തുടര്‍ന്നാണ് നടപടി.


ഇ.ഡിയുടെ അഭ്യര്‍ഥനയില്‍ ബ്രിട്ടിഷ് ആഭ്യന്തര സെക്രട്ടറി സാജിദ് വാജിദ് കഴിഞ്ഞ ഓഗസ്റ്റില്‍ ഒപ്പുവച്ചിരുന്നു. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനാല്‍ വജ്രവ്യാപാരിയായ നീരവ് മോദി ഏതുസമയത്തും ലണ്ടന്‍ പൊലിസിന്റെ പിടിയിലായേക്കും.


നിലവില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയിലാണ് നീരവ് മോദിക്കെതിരായ കേസുകള്‍ പുരോഗമിക്കുന്നത്. അറസ്റ്റിലായാല്‍ ഉടന്‍ തന്നെ അദ്ദേഹത്തെ ഈ കോടതിയിലാവും ഹാജരാക്കുക. പിന്നീട് കേസിന്റെ തുടര്‍നടപടികള്‍ക്കായി നീരവ് മോദിയെ ഇന്ത്യക്ക് കൈമാറുന്നത് സംബന്ധിച്ച് വെസ്റ്റ് മിന്‍സ്റ്റര്‍ കോടതി ഉത്തരവിടും.


കോടതി ഉത്തരവ് ഇന്ത്യക്ക് അനുകൂലമാവുകയാണെങ്കില്‍ അദ്ദേഹത്തെ വൈകാതെ ബ്രിട്ടന്‍ നാടുകടത്തും. ഉത്തരവിനെതിരേ അപ്പീല്‍ പോവാന്‍ നീരവിനു കഴിയും. പോവുകയാണെങ്കില്‍ കേസ് നടപടികള്‍ വീണ്ടും വൈകും.


പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് നീരവ് മോദിയും അമ്മാവനും ആഭരണ വ്യവസായിയുമായ മെഹുല്‍ ചോക്‌സിയും 13,000 കോടി രൂപ വായ്പയെടുത്തു മുങ്ങിയെന്നാണ് കേസ്. തട്ടിപ്പുമായി ബന്ധപ്പെട്ട് സി.ബി.ഐ കേസെടുക്കുന്നതിനു മുന്‍പ് തന്നെ നീരവും മെഹുല്‍ ചോക്‌സിയും ഇന്ത്യവിട്ടിരുന്നു. കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് ഇരുവരും ഇന്ത്യ വിട്ടത്. നിലവില്‍ സി.ബി.ഐക്കു പുറമെ ഇ.ഡിയും കേസന്വേഷിക്കുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  7 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  7 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  7 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  7 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  7 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  7 days ago
No Image

സാങ്കേതിക തകരാര്‍; ഒരുമണിക്കൂറിലേറെയായി ഷൊര്‍ണൂരില്‍ കുടുങ്ങി വന്ദേഭാരത്

Kerala
  •  7 days ago
No Image

വിലങ്ങാട്ടെ ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കുമെന്ന് മന്ത്രി കെ.രാജന്‍

Kerala
  •  7 days ago
No Image

സഹകരണം ശക്തിപ്പെടുത്താൻ സഊദിയും ഫ്രാൻസ്; സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൺസിൽ രൂപവത്കരിക്കാൻ തീരുമാനം

Saudi-arabia
  •  7 days ago
No Image

എറണാകുളം പട്ടിമറ്റത്ത് നിർത്തിയിട്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു 

Kerala
  •  7 days ago