HOME
DETAILS
MAL
'അമ്മ' പ്രത്യേക യോഗം വിളിക്കണമെന്ന ആവശ്യവുമായി വനിതാ കൂട്ടായ്മ
backup
June 28 2018 | 10:06 AM
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ നടന് ദിലീപിനെ താരസംഘടനയിലേക്കു തിരിച്ചെടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്നും അതിനായി അമ്മയുടെ യോഗം വീണ്ടും വിളിക്കണമെന്നും വനിതാ കൂട്ടായ്മ (ഡബ്ല്യു.സി.സി). ഇക്കാര്യം ആവശ്യപ്പെട്ട് പാര്‍വതി, പത്മപ്രിയ, രേവതി എന്നിവര്‍ അമ്മ ഭാരവാഹികള്‍ക്കു കത്തു നല്കി. നാലു നടിമാര്‍ രാജി വച്ചതിനു പിന്നാലെയാണ് പുതിയ നീക്കം.
മാറ്റങ്ങളുണ്ടാവാന്‍ ക്രിയാത്മക സംവാദങ്ങള്‍ക്കൊപ്പം നടപടികളും വേണമെന്ന് വിശ്വസിക്കുന്നു. അമ്മയുടെ കഴിഞ്ഞ യോഗമെടുത്ത തീരുമാനം ഞങ്ങളോരോരുത്തരേയും ഞെട്ടിക്കുന്നതായിരുന്നു. അമ്മയുടെ അംഗങ്ങളെന്ന നിലയില്‍ സംഘടനയുടെ പുതിയ നിര്‍വാഹക സമിതിയുമായി കൂടിക്കാഴ്ച ആവശ്യപ്പെടുന്നുവെന്നും കത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."