HOME
DETAILS

കേരളതീരത്ത് 'കള്ളക്കടല്‍' പ്രതിഭാസത്തിന് സാധ്യത

  
backup
March 18 2019 | 19:03 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%80%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%b2%e0%b5%8d

 

തിരുവനന്തപുരം: സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ ഉള്‍പ്പെടെ കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. തിരമാലകള്‍ കൂടുതല്‍ ഉയരത്തില്‍ ഉയര്‍ന്നുപൊങ്ങുന്ന പ്രതിഭാസമാണ് കള്ളക്കടല്‍ എന്നപേരില്‍ അറിയപ്പെടുന്നത്. കേരള, ലക്ഷദ്വീപ്, തെക്കന്‍ തമിഴ്‌നാട്, കര്‍ണാടക തീരങ്ങളില്‍ ഇന്ന് രാത്രിയോടെ തിരമാലകള്‍ ഉയരാനാണ് സാധ്യത.


കേരള, ലക്ഷദ്വീപ്, തെക്കന്‍ തമിഴ്‌നാട് തീരങ്ങളില്‍ 1.8 മീറ്റര്‍ മുതല്‍ 2.2 മീറ്റര്‍ വരെ ഉയരത്തിലും കര്‍ണാടക തീരത്ത് 1.7 മീറ്റര്‍ മുതല്‍ 2.1 മീറ്റര്‍ വരെ ഉയരത്തിലും തിരമാലകള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ഹൈദരാബാദിലെ ദേശീയ സമുദ്രവിവര സേവനകേന്ദ്രം കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കും മുന്നറിയിപ്പ് നല്‍കി.


ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദക്ഷിണഭാഗത്ത് ലഭിക്കുന്ന ശക്തമായ കാറ്റാണ് കള്ളക്കടല്‍ പ്രതിഭാസത്തിന് വഴിയൊരുക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. പുറംകടലില്‍ ശക്തമായ കാറ്റിനാല്‍ തിരമാലകള്‍ ഒരു മേഖലയില്‍നിന്ന് മറ്റൊരു മേഖലയിലേക്ക് പ്രവഹിച്ചെത്തുമ്പോള്‍ വന്‍തിരകളായി മാറും. ആഴക്കടലിലെ ഉപരിതലത്തില്‍ ശക്തമായ കാറ്റ് അടിക്കുന്നതോടെ തിരമാലകളുടെ ഊര്‍ജം കൂടുകയും തീരത്ത് ആഞ്ഞടിക്കുകയും ചെയ്യുന്നു. കാറ്റുമൂലം പ്രവഹിക്കുന്ന തിരമാലകള്‍ കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് തീരത്തെത്തുന്നത്. അതിനാല്‍ ഇത്തരം തിരമാലകള്‍ക്ക് പ്രഹരശേഷിയും ഉയരവും കൂടുതലായിരിക്കും. ആറുമുതല്‍ പത്തുവരെയുള്ള തിരമാലകളുടെ കൂട്ടമാണ് ഓരോ തിരയ്ക്കുള്ളിലും ഉള്ളത്.
ചില സന്ദര്‍ഭങ്ങളില്‍ പ്രളയത്തിന് തുല്യമായ തോതില്‍ ജലസമ്പത്ത് തീരത്തെത്തുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. വേലിയേറ്റ സമയത്ത് കള്ളക്കടല്‍ തിരകള്‍ കൂടി എത്തുന്നതോടെ കടലാക്രമണം ശക്തമാകും. എന്നാല്‍ ആഴക്കടലില്‍ ഈ പ്രതിഭാസത്തിന്റെ ശക്തി വളരെ കുറവായിരിക്കും. അപ്രതീക്ഷിതമായി എത്തി തീരം വീഴുങ്ങുന്നതിനാലാണ് ഈ പ്രതിഭാസത്തെ 'കള്ളക്കടല്‍'എന്ന പേരില്‍ വിളിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്രേറ്റർ നോയിഡയിൽ 17 വയസുകാരൻ ഓടിച്ച കാറിടിച്ച് യുവതിക്ക് മരണം

National
  •  a month ago
No Image

ദുബൈ ജിഡിആർഎഫ്എയിൽ യുഎഇ പതാക ദിനാചരണ പരിപാടികൾ നടന്നു

uae
  •  a month ago
No Image

അബൂദബിയിലെ നിരവധി പൊതു ബാസ്‌ക്കറ്റ്‌ബോൾ കോർട്ടുകൾ നവീകരിക്കാനൊരുങ്ങി ADQ, വും NBA യും  

uae
  •  a month ago
No Image

കിട്ടാ കടം പെരുകുന്നു: ബംഗ്ലാദേശിനുള്ള വൈദ്യുതി വിതരണം ഭാഗികമായി നിർത്തി അദാനി ഗ്രൂപ്പ്

International
  •  a month ago
No Image

ഹൈദരാബാദ് വിമാനത്താവളത്തിൽ കോൺഫ്ലേക്-മിഠായി ബോക്സുകളിൽ മരിജുവാന കടത്താൻ ശ്രമം; യുവാക്കൾ പിടിയിൽ

National
  •  a month ago
No Image

മുൻ കേന്ദ്രമന്ത്രി ആർ.സി.പി.സിങ് പുതിയ രാഷ്ട്രീയ പാർട്ടിയുമായി ​രം​ഗത്ത്

National
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; അറസ്റ്റുചെയ്യപ്പെട്ട മൂന്നു പ്രതികള്‍ക്ക് ജാമ്യം

Kerala
  •  a month ago
No Image

പെരുമ്പാവൂർ അർബൻ സഹകരണ ബാങ്ക് സാമ്പത്തിക ക്രമക്കേട്; ഭരണസമിതി അംഗം പിടിയിൽ

Kerala
  •  a month ago
No Image

ചേലക്കരയിൽ സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷം; പൊലിസ് നോക്കി നില്‍ക്കെ സിപിഎം പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചുവെന്ന് ആരോപണം

Kerala
  •  a month ago
No Image

വ്യജ റിക്രൂട്ട്‌മെന്റ്; 18 ഇന്ത്യന്‍ ഏജന്‍സികളുടെയും 160 കുവൈത്ത് കമ്പനികളുടെയും പേരുകള്‍ ഉള്‍പ്പെടുത്തി കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ കരിമ്പട്ടിക

Kuwait
  •  a month ago