HOME
DETAILS

മത്സരിക്കണമെന്ന് ഹൈക്കമാന്‍ഡ് പറ്റില്ലെന്ന് മുല്ലപ്പള്ളി

  
backup
March 18 2019 | 20:03 PM

%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%a3%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b9%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b4%ae

 


ന്യൂഡല്‍ഹി: വടകരയില്‍ മത്സരിക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കി ഹൈക്കമാന്‍ഡ്. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്ക് ഇക്കാര്യം മുല്ലപ്പള്ളിയോട് ആവശ്യപ്പെട്ടു. എന്നാല്‍ മത്സരത്തിനില്ലെന്ന മുന്‍ നിലപാടില്‍ നിന്ന് മാറാന്‍ മുല്ലപ്പള്ളി കൂട്ടാക്കിയിട്ടില്ല.


വടകരയില്‍ സാധ്യതാ ലിസ്റ്റ് സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ കെ.പി.സി.സി സെക്രട്ടറി പ്രവീണ്‍ കുമാറിന്റെ പേരുമുണ്ട്. മുല്ലപ്പള്ളിയെ അനുനയിപ്പിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ പ്രവീണിനായിരിക്കും നറുക്ക് വീഴുകയെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഇന്ന് രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും പേരുകള്‍ ഔദ്യോഗികമായി പുറത്തുവിടുക. കര്‍ണാടകയില്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാന്‍ പോയ രാഹുല്‍ ഇന്നലെ രാത്രി വൈകിയാണ് തിരിച്ചെത്തിയത്. അതിനാലാണ് പ്രഖ്യാപനം ഇന്നത്തേക്ക് മാറ്റിയത്.


ആലപ്പുഴ, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ തീരുമാനമായി. ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും മത്സരിക്കും. വയനാട്ടില്‍ ടി. സിദ്ദീഖ് മത്സരിക്കാന്‍ ഏകദേശ ധാരണയായെങ്കിലും ഗ്രൂപ്പ് പോര് തീരാത്തതിനാല്‍ ഇതിനായി ഔദ്യോഗിക പ്രഖ്യാപനം വരെ കാത്തിരിക്കേണ്ടിവരും.
ഇന്നലെ മാരത്തോണ്‍ ചര്‍ച്ചകള്‍ക്കു പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാട്ടിലേക്കു മടങ്ങി. ഡല്‍ഹിയിലുണ്ടായിരുന്ന ഷാനിമോളും നാട്ടിലേക്ക് മടങ്ങി. വയനാട് സീറ്റിനായുള്ള എ, ഐ ഗ്രൂപ്പുകളുടെ അവകാശവാദത്തില്‍ കുടുങ്ങിയാണു നാല് മണ്ഡലങ്ങളില്‍ അനിശ്ചിതത്വം രൂപപ്പെട്ടിരുന്നത്. വയനാട്ടില്‍ മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശിന് സാധ്യതയേറിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, ഇന്നലെ ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ തിരിച്ചെത്തിയ ശേഷമുള്ള ചര്‍ച്ചയോടെ വയനാട്ടില്‍ ടി. സിദ്ദീഖിനു വീണ്ടും സാധ്യത തെളിയുകയായിരുന്നു. സിദ്ദീഖിന് സീറ്റ് നല്‍കണമെന്ന നിലപാടില്‍ ഉമ്മന്‍ചാണ്ടി ഉറച്ചുനിന്നു. വയനാട് ഇല്ലെങ്കില്‍ മത്സരിക്കില്ലെന്ന് സിദ്ദീഖും വ്യക്തമാക്കി. വര്‍ഷങ്ങളായി കൈവശമുള്ള സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ആവര്‍ത്തിച്ച ഐ ഗ്രൂപ്പ്, ഷാനിമോള്‍ ഉസ്മാന്‍ അടക്കം മൂന്ന് പേരുകളാണു മുന്നോട്ടുവച്ചത്. മുകുള്‍ വാസ്‌നിക്കുമായി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഇന്നലെ ചര്‍ച്ച നടത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാരിനെതിരെ നിരന്തരം തീരുമാനമെടുക്കുക എന്നതല്ല ജുഡീഷ്യറി സ്വാതന്ത്ര്യം; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-04-11-2024

PSC/UPSC
  •  a month ago
No Image

ലോക്കൽ സമ്മേളനത്തിൽ അവഹേളനം; സിപിഎം വൈപ്പിൻ ഏരിയാ കമ്മിറ്റിയംഗം പാ‍ർട്ടിവിട്ടു

Kerala
  •  a month ago
No Image

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വര്‍ണം പൊലിസ് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സന്തോഷിക്കാം; ഫ്രീ വിസ പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടി തായ്‌ലന്‍ഡ്

latest
  •  a month ago
No Image

'ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗത്തിലെത്താം'; യുവാവ് ആത്മഹത്യ ചെയ്തു

National
  •  a month ago
No Image

സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസ്; വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തി

Kerala
  •  a month ago
No Image

യുഎഇ ഒരുങ്ങുന്നു വേള്‍ഡ് മെന്റല്‍ സ്‌പോര്‍ട്‌സ് ഒളിമ്പിക്‌സിന് 

uae
  •  a month ago
No Image

സുഹൃത്തുക്കളുമായി പന്തയം വെച്ച് പടക്കത്തിന് മുകളിൽ കയറിയിരുന്നു; യുവാവിന് ദാരുണാന്ത്യം

National
  •  a month ago
No Image

ദുബൈയില്‍ ട്രാക്കില്ലാതെ ഓടിത്തുടങ്ങാന്‍ ട്രാം ഒരുങ്ങുന്നു; ലക്ഷ്യം പരിസ്ഥിതി സൗഹാര്‍ദ്ദം

uae
  •  a month ago