കാപ്പിയും ആരോഗ്യവും
കാപ്പി കുടിക്കുന്നത് നല്ലതല്ലായെന്ന് പറയാറുണ്ട്. ദിവസങ്ങളില്‍ കുടിക്കുന്ന വെറുമൊരു പാനിയമായിട്ടു മാത്രമാണ് കാപ്പിയെ പരും കണക്കാക്കിയിട്ടുള്ളത്. എന്നാല്‍ കാപ്പികുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് ഗവേഷകര്‍ പറയുന്നത്. അല്‍ഷിമേഴ്‌സ് രോഗം ഇല്ലാതാക്കാന്‍ കാപ്പികുടിക്കുന്നതിലൂടെ സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നു.
അതൊടൊപ്പം കരളിലെ കൊഴുപ്പില്ലാതാക്കാനും സഹായിക്കുന്നുണ്ട് കാപ്പി. കാപ്പി കുടിക്കുന്നത് ഹൃദയത്തിന് ദോഷകരമാണെന്ന് പലരും പറയാറുണ്ട്. എന്നാല്‍ കാപ്പി കുടിക്കുന്നത് ഹൃദയ സംബന്ധമായ രോഗങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുമെന്ന് പ്ലോസ് ബയോളജി നടത്തിയ പഠനത്തില്‍ പറയുന്നു.
ഒരു ദിവസം നാലു കപ്പു കാപ്പി കുടിക്കുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനം മികച്ചതാക്കാന്‍ സഹായിക്കുമെന്ന് ഡസ്ലോര്‍ഫ് യൂനിവേഴ്‌സിറ്റിയിലെ ബയോളജിസ്റ്റുകള്‍ പറയുന്നത്. ഹൃദയാഘാതം, സ്‌ട്രോക്ക്, പ്രമേഹം എന്നിവ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
ഹൃദയസംബന്ധമായ രോഗങ്ങള്‍ ഇല്ലതാക്കാന്‍ സഹായിക്കുന്നു.
ദിവസേന കാപ്പി കുടിക്കുന്നതിലൂടെ ഹൃദയ സംബന്ധമായ രോഗങ്ങള്‍ കുറക്കുമെന്ന് സൗത്ത് കൊറിയയിലെ യൂനിവേഴ്‌സിറ്റിയായ സങ്ക്യക്കുവാനിലെ ഗവേഷകര്‍ കണ്ടെത്തിയിരുന്നു.
ഗവേഷണത്തില്‍ 25000 സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി ദിവസവും 3 മുതല്‍ 4കപ്പ് കാപ്പി നല്‍കി. ഇവര്‍ ഹൃദയ സംബന്ധമായ രോഗങ്ങളെ പ്രതിരോധിച്ചതായി കണ്ടെത്തി.
കൊളൊറക്റ്റല്‍ കാന്‍സറിനെ ഇല്ലതാക്കാന്‍ സഹായിക്കുന്നു
സത്തേണ്‍ കാലിഫോര്‍ണിയ നടത്തിയ പഠനത്തില്‍ കാപ്പി കുടിക്കുന്നതിലൂടെ 26 ശതമാനത്തോളം കൊളൊറക്റ്റല്‍ കാന്‍സറിനെ കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തി.
അല്‍ഷിമേഴ്‌സ് ഇല്ലാതാക്കാന്‍ സഹായിക്കുന്നു
കാപ്പി ശരീരത്തില്‍ എത്തുന്നത് ഹ്രസ്വകാലത്തേക്ക് നാഡിയെ ഉത്തേജിപ്പിക്കുന്നുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. പോര്‍ച്ചുഗലില്‍ നിന്നുള്ള പഠനത്തില്‍ കാപ്പി നിത്യവും കുടിക്കുന്നവര്‍ക്ക് 65ശതമാനത്തോളം അല്‍ഷിമേഴ്‌സ് രോഗം കുറക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തി.
കരളിനെ സംരക്ഷിക്കുന്നു
യു.എസും ഇറ്റലിയും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ 80 ശതമാനത്തോളം ആളുകള്‍ക്ക് കരള്‍ സംബന്ധമായ രോഗങ്ങള്‍ ഇല്ലതാക്കാന്‍ സഹായിച്ചെന്ന് കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."