HOME
DETAILS

പ്രവാസി ക്വാറന്റൈന്‍: നിലപാടുമാറ്റം ഉചിതം

  
backup
May 28 2020 | 00:05 AM

pravasi-quarantine-854649-2020

 

വിദേശത്തുനിന്ന് എത്തുന്ന മലയാളികള്‍ നിര്‍ബന്ധമായും ഏഴു ദിവസത്തെ ക്വാറന്റൈനില്‍ കഴിയണമെന്നും പ്രസ്തുത ദിവസങ്ങളിലെ ചെലവ് അവര്‍ തന്നെ വഹിക്കണമെന്നും ചൊവ്വാഴ്ച വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. പാവപ്പെട്ട പ്രവാസികളും ക്വാറന്റൈന്‍ ചെലവ് വഹിക്കേണ്ടതുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് അവരും വഹിക്കണമെന്ന ഉത്തരമാണ് മുഖ്യമന്ത്രി നല്‍കിയത്. ഇതു വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തു. ഈ തീരുമാനം സര്‍ക്കാര്‍ തിരുത്തിയിരിക്കുകയാണിപ്പോള്‍.


ഗള്‍ഫുകാരുടെ പ്രയാസങ്ങളും ദുരിതങ്ങളും പറഞ്ഞുപറഞ്ഞ് ഇപ്പോഴത് ക്ലീഷേ ആയിട്ടുണ്ട്. എന്നാലും സഹായം അര്‍ഹിക്കുന്നവര്‍ക്ക് അതു കിട്ടാതെ പോകരുതല്ലോ. കൊവിഡിന്റെ തുടക്കത്തില്‍ സര്‍ക്കാര്‍, പ്രവാസി മലയാളികള്‍ക്ക് എല്ലാവിധ സഹായ-സഹകരണങ്ങളും വാഗ്ദാനം ചെയ്തതാണ്. അത് അവര്‍ക്കു ലഭിക്കണം. എല്ലാം നഷ്ടപ്പെട്ട് മടങ്ങുമ്പോള്‍ അവരെ ദ്രോഹിക്കുന്ന നിലപാട് സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടാകരുത്.


ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ആദ്യ വര്‍ഷത്തില്‍ തന്നെ യു.എ.ഇ സന്ദര്‍ശിച്ച മുഖ്യമന്ത്രി ഗള്‍ഫ് മലയാളികള്‍ക്കു നല്‍കിയ മോഹനവാഗ്ദാനങ്ങളില്‍ അവര്‍ അലിഞ്ഞുചേര്‍ന്നിരുന്നു. തൊഴില്‍രഹിതരായി മടങ്ങുന്ന ഗള്‍ഫ് പ്രവാസികള്‍ക്ക് തൊഴില്‍, സ്വയംസംരംഭകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ അടക്കമുള്ള സഹായങ്ങള്‍, മക്കള്‍ക്ക് അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അറുപതു കഴിഞ്ഞ എല്ലാ ഗള്‍ഫ് പ്രവാസികള്‍ക്കും പെന്‍ഷന്‍ അങ്ങിനെ കൊതിപ്പിക്കുന്ന നിരവധി വാഗ്ദാനങ്ങളായിരുന്നു അവര്‍ക്ക് മുന്നില്‍ അന്ന് മുഖ്യമന്ത്രി ചൊരിഞ്ഞത്.


കൊവിഡ് മഹാമാരി മുഖ്യമന്ത്രി പറഞ്ഞതു പോലെ ജാതിയും മതവും പണക്കാരനെന്നും ദരിദ്രനെന്നും നോക്കാതെ എല്ലാവരെയും ബാധിച്ചുകൊണ്ടിരിക്കുന്ന വേളയില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും ഗള്‍ഫ് മലയാളികള്‍ക്കു നല്‍കിയ സഹായ വാഗ്ദാനങ്ങള്‍ ഇത്ര പെട്ടെന്നു പിന്‍വലിക്കുമെന്ന് ആരും ഓര്‍ത്തിരുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ പ്രവാസികളെ തിരികെ എത്തിക്കുന്നത് അവരോട് വിമാനക്കൂലി ഈടാക്കിയാണ്. ഇതുതന്നെ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ലോകത്തെ പട്ടിണി രാജ്യമെന്നു മുദ്രകുത്തപ്പെട്ട സോമാലിയ പോലും അവരുടെ പൗരന്മാരെ കൊണ്ടുപോയത് സൗജന്യമായാണ്. അതുപോലെ, കുടിയേറ്റത്തൊഴിലാളികളെ അവരുടെ നാടുകളിലേക്ക് ട്രെയിനില്‍ യാത്രയാക്കിയതും യാത്രാക്കൂലി ഈടാക്കിയാണ്. അവരുടെ യാത്രാക്കൂലി കോണ്‍ഗ്രസ് വഹിക്കാമെന്നു കെ.പി.സി.സി പറഞ്ഞപ്പോള്‍ അനുവദിക്കാതിരുന്നത് അങ്ങിനെയൊരു രാഷ്ട്രീയനേട്ടം കോണ്‍ഗ്രസിന് ഉണ്ടാകേണ്ട എന്ന് കരുതിയതു കൊണ്ടാകണം.


സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത് ഒന്നര ലക്ഷം പ്രവാസികള്‍ക്ക് ക്വാറന്റൈനിനു സ്ഥലം ഒരുക്കിയിട്ടുണ്ടെന്നും ഒന്‍പതിനായിരം പേര്‍ക്ക് ഹോട്ടല്‍ മുറികള്‍ ഒരുക്കിയിട്ടുണ്ടെന്നുമായിരുന്നു. അന്നൊന്നും വരാന്‍ പോകുന്ന ചെലവിനെക്കുറിച്ചു സര്‍ക്കാര്‍ ഓര്‍ത്തിരുന്നില്ലേ?. ഇപ്പോള്‍ പതിനായിരത്തിനടുത്ത് മാത്രമാണ് പ്രവാസികള്‍ വന്നിരിക്കുന്നത്. അപ്പോഴേക്കും സര്‍ക്കാര്‍ സാമ്പത്തിക ഞെരുക്കത്തില്‍ ആയെങ്കില്‍ ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുന്‍കൂട്ടി ഒരു ആസൂത്രണവും നടത്തിയിരുന്നില്ല എന്നല്ലേ മനസിലാക്കേണ്ടത്.


സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ഒരു രേഖയാണ്. അതിനു വിരുദ്ധമായ നിലപാട് എടുക്കാന്‍ സര്‍ക്കാരിനു കഴിയില്ല. പതിനായിരത്തിനടുത്ത് വന്ന പ്രവാസികളില്‍ ചെറിയൊരു ശതമാനം മാത്രമാണ് സര്‍ക്കാര്‍ സജ്ജമാക്കിയ താമസസ്ഥലവും ഭക്ഷണവും ഉപയോഗപ്പെടുത്തിയത്. ബാക്കിയെല്ലാവരും അവരവരുടെ വീടുകളിലേക്കാണു പോയത്. ലക്ഷം വരുന്ന പ്രവാസികള്‍ക്കു താമസവും ഭക്ഷണവും സൗജന്യമായി വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ ഇപ്പോള്‍ അതിനുവേണ്ടി പണം ചോദിക്കുന്നുവെന്നത് നാണക്കേടാകുമായിരുന്നു, ആ തീരുമാനം സര്‍ക്കാര്‍ മാറ്റിയിരുന്നില്ലെങ്കില്‍.


ലോക കേരളസഭയ്ക്കു വേണ്ടി ലക്ഷങ്ങള്‍ ചെലവാക്കിയ സര്‍ക്കാരിനെതിരേയുള്ള വിമര്‍ശനങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. യാതൊരു കേടുപാടുമില്ലാതിരുന്ന സെക്രട്ടേറിയറ്റിലെ കോണ്‍ഫറന്‍സ് ഹാള്‍ സമ്മേളനത്തിനു വേണ്ടി മാത്രം ഇടിച്ചു നിരപ്പാക്കി ലക്ഷങ്ങള്‍ മുടക്കി പുനര്‍നിര്‍മിച്ചതിനെതിരേയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്തവരാകട്ടെ സ്വന്തം നിലയില്‍ സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിക്കാന്‍ സാമ്പത്തിക പ്രാപ്തിയുള്ളവരുമായിരുന്നു. എന്നാല്‍, അവരുടെ ഒരു ദിവസത്തെ താമസത്തിനും ഭക്ഷണത്തിനുമായി സര്‍ക്കാര്‍ ചെലവാക്കിയത് അയ്യായിരം രൂപയ്ക്ക് അടുത്തുവരും.


സാധാരണക്കാരായ പ്രവാസികള്‍ക്കൊന്നും ഈ സമ്മേളനത്തിലേക്ക് വരാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ അവര്‍ രോഗാതുരരായോ, ജോലി നഷ്ടപ്പെട്ടോ നാട്ടിലേക്ക് വരുമ്പോള്‍ അവര്‍ക്കു പണം നല്‍കി ക്വാറന്റൈനില്‍ പോകേണ്ടിവരിക എന്നത് സങ്കടകരമാണ്. മന്ത്രിസഭാ യോഗം നേരത്തെയെടുത്ത തീരുമാനം ഇപ്പോള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് തികച്ചും ഉചിതമായ നടപടിയാണ്. ഇന്നലെ ചേര്‍ന്ന സര്‍വകക്ഷിയോഗ തീരുമാനവും ഇതിനു പ്രേരകമായിട്ടുണ്ടാകാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്രേറ്റർ നോയിഡയിൽ 17 വയസുകാരൻ ഓടിച്ച കാറിടിച്ച് യുവതിക്ക് മരണം

National
  •  a month ago
No Image

ദുബൈ ജിഡിആർഎഫ്എയിൽ യുഎഇ പതാക ദിനാചരണ പരിപാടികൾ നടന്നു

uae
  •  a month ago
No Image

അബൂദബിയിലെ നിരവധി പൊതു ബാസ്‌ക്കറ്റ്‌ബോൾ കോർട്ടുകൾ നവീകരിക്കാനൊരുങ്ങി ADQ, വും NBA യും  

uae
  •  a month ago
No Image

കിട്ടാ കടം പെരുകുന്നു: ബംഗ്ലാദേശിനുള്ള വൈദ്യുതി വിതരണം ഭാഗികമായി നിർത്തി അദാനി ഗ്രൂപ്പ്

International
  •  a month ago
No Image

ഹൈദരാബാദ് വിമാനത്താവളത്തിൽ കോൺഫ്ലേക്-മിഠായി ബോക്സുകളിൽ മരിജുവാന കടത്താൻ ശ്രമം; യുവാക്കൾ പിടിയിൽ

National
  •  a month ago
No Image

മുൻ കേന്ദ്രമന്ത്രി ആർ.സി.പി.സിങ് പുതിയ രാഷ്ട്രീയ പാർട്ടിയുമായി ​രം​ഗത്ത്

National
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; അറസ്റ്റുചെയ്യപ്പെട്ട മൂന്നു പ്രതികള്‍ക്ക് ജാമ്യം

Kerala
  •  a month ago
No Image

പെരുമ്പാവൂർ അർബൻ സഹകരണ ബാങ്ക് സാമ്പത്തിക ക്രമക്കേട്; ഭരണസമിതി അംഗം പിടിയിൽ

Kerala
  •  a month ago
No Image

ചേലക്കരയിൽ സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷം; പൊലിസ് നോക്കി നില്‍ക്കെ സിപിഎം പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചുവെന്ന് ആരോപണം

Kerala
  •  a month ago
No Image

വ്യജ റിക്രൂട്ട്‌മെന്റ്; 18 ഇന്ത്യന്‍ ഏജന്‍സികളുടെയും 160 കുവൈത്ത് കമ്പനികളുടെയും പേരുകള്‍ ഉള്‍പ്പെടുത്തി കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ കരിമ്പട്ടിക

Kuwait
  •  a month ago