വയനാടിന്റെ കളത്തില്‍ ടി.സിദ്ധീഖ്: തുണച്ചത് ഉമ്മന്‍ ചാണ്ടിയുടെ സമ്മര്‍ദം
കല്‍പ്പറ്റ: വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വത്തിനായുള്ള പോരാട്ടത്തില്‍ ഒടുവില്‍ ടി.സിദ്ധീഖ് സീറ്റുറപ്പിക്കുന്നത് ഉമ്മന്‍ ചാണ്ടിയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിനെതുടര്‍ന്ന്.
ഗ്രൂപ്പു സമവാക്യത്തില്‍ ഐ ഗ്രൂപ്പുകാരനല്ലാത്ത സിദ്ധീഖിന് മണ്ഡലം വിട്ടുകൊടുക്കാന്‍ ഒരിക്കലും സാധിക്കുമായിരുന്നില്ല. അതിനെതിരേയാണ് ഉമ്മന്‍ചാണ്ടിയുടെ നിര്‍ബന്ധവും മണ്ഡലത്തിന്റെ ആവശ്യവും സിദ്ധീഖിന് അനുകൂലമാകുന്നത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ആരായിരിക്കുമെന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ സജീവമായിരുന്നു. നിരവധി നേതാക്കളുടെ പേരുകളാണ് പറഞ്ഞ് കേട്ടിരുന്നത്. സിറ്റിംഗ് എം.പി ഐ ഗ്രൂപ്പുകാരനായതിനാല്‍ ഐ ഗ്രൂപ്പിലെ നേതാക്കളെ ചുറ്റിപ്പറ്റിയായിരുന്നു ചര്‍ച്ചകള്‍ ഏറെയും.
അതിനിടയില്‍ ഒളിഞ്ഞും തെളിഞ്ഞും ഒരു എ ഗ്രൂപ്പുകാരന്റെ പേരും പറഞ്ഞുകേട്ടിരുന്നു. ഈ നേതാവിന് വിദൂര സാധ്യതകള്‍ മാത്രമായിരുന്നു എല്ലാവരും കല്‍പ്പിച്ചിരുന്നത്. എന്നാല്‍ ശനയാഴ്ച ഉച്ചവരെ പിന്നിലായിരുന്ന ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്ഥനായ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി.സിദ്ധീഖ് മാത്രമായി മാറി അവസാന ചിത്രത്തില്‍.
ഉമ്മന്‍ചാണ്ടിയുടെ ശക്തമായ സമ്മര്‍ദ്ദം കൂടിയായപ്പോള്‍ യു.ഡി.എഫിന്റെ പൊന്നാപുരം കോട്ടയിലെ മത്സര ഗോദയില്‍ ടി സിദ്ധിഖെത്തി. എന്നാല്‍ ഇതോടൊ ഗ്രൂപ്പു യുദ്ധവും കോണ്‍ഗ്രസില്‍ ശക്തമായി. ഉമ്മന്‍ ചാണ്ടിക്കെതിരേ പടക്കിറങ്ങാനാണ് മറു വിഭാഗത്തിന്റെ ശ്രമം. ഒരുപക്ഷേ ഇതേചൊല്ലി വയനാട്ടിലും വടകരയിലും സ്ഥാനാര്‍ഥി നിര്‍ണയും ഇനിയും നീളാനും സാധ്യതയേറുകയാണ്.
ഏറെ ദിവസത്തെ പിടിവലികള്‍ക്കൊടുവിലാണ് ഉമ്മന്‍ചാണ്ടി സിദ്ധീഖിനായി സീറ്റ് വാങ്ങിയെടുത്തത്. ശനിയാഴ്ച തുടങ്ങിയ സീറ്റ് ചര്‍ച്ചകള്‍ തീരുമാനമാകാതെ മൂന്ന് ദിവസത്തോളം നീണ്ടത് തന്നെ വയനാടിനെ ചര്‍ച്ചാ വിഷയമാക്കിയിരുന്നു.
ചര്‍ച്ചകള്‍ മാറിമറിഞ്ഞപ്പോഴും ഒരുഭാഗത്ത് സിദ്ധിഖിന്റെ പേര് മാറ്റമില്ലാതെ തുടര്‍ന്നു. രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും ആവത് ശ്രമിച്ചിട്ടും ഉമ്മന്‍ചാണ്ടിയുടെ പിടി അയയാെത വന്നതോടെയാണ് ടി.സിദ്ധിഖിലേക്കുള്ള വഴികള്‍ തെളിഞ്ഞത്.
പ്രചാരണത്തില്‍ എല്‍.ഡി.എഫ് ബഹുദൂരം മുന്നോട്ട് പോയെങ്കിലും സിദ്ധീഖ് എത്തുന്നതോടെ മറികടക്കാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍. പെരുമണ്ണ പന്നീര്‍ക്കുളം തുവക്കോട്ട് വീട്ടില്‍ കാസിം-നബീസ ദമ്പതികളുടെ മകനാണ് സിദ്ധീഖ്.
ബികോം, എല്‍.എല്‍.ബി ബിരുദധാരിയായ ഇപ്പോള്‍ സിദ്ദിഖ് കോഴിക്കോട് ഡി.സി.സി പ്രസിഡന്റാണ്. 2014ല്‍ കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ ഒരു പരീക്ഷണം നടത്തിയിരുന്നു. 2016ല്‍ കുന്ദമംഗലം നിയമസഭ മണ്ഡലത്തിലും യു.ഡി.എഫ് സാരഥിയായി. വിജയം തുണച്ചില്ലെങ്കിലും വയനാട് വഴിത്തിരിവാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് സിദ്ധീഖ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."