HOME
DETAILS

കിണറ്റിലിറങ്ങിയ മൂന്നുപേര്‍ ശ്വാസംമുട്ടി മരിച്ചു

  
backup
May 28 2020 | 01:05 AM

%e0%b4%95%e0%b4%bf%e0%b4%a3%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%b1%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%af-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%aa

 

കാസര്‍കോട്: കിണറ്റിലിറങ്ങിയ മൂന്നുപേര്‍ ശ്വാസംമുട്ടി മരിച്ചു. കുമ്പളയില്‍ രണ്ടുപേരും ചെറുവത്തൂരില്‍ ഒരാളുമാണ് മരിച്ചത്. കുമ്പളയില്‍ വീടിനു സമീപത്തെ കിണറ്റില്‍വീണ പശുക്കുട്ടിയെ രക്ഷിക്കാനിറങ്ങിയ ധര്‍മടുക്ക സുബ്ബയക്കട്ട കണക്കപ്പാടി മജിലാറിലെ നാരായണന്‍ (48), ഇയാളുടെ സഹോദരന്‍ ശങ്കരന്‍ (37) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സംഭവം. ആദ്യം നാരായണനായിരുന്നു കിണറ്റില്‍ ഇറങ്ങിയത്. നാരായണന്‍ ശ്വാസമെടുക്കാന്‍ പ്രയാസപ്പെടുന്നതു കണ്ട് സഹോദരന്‍ ശങ്കരനും കിണറ്റില്‍ ഇറങ്ങുകയായിരുന്നു. പിന്നീട് രണ്ടുപേരും അവശനിലയിലായി. നാട്ടുകാര്‍ ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ഉപ്പളയില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേന ഇരുവരെയും പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.
പരേതനായ ഐത്ത-ഭാഗി ദമ്പതികളുടെ മക്കളാണ്. കലാവതിയാണ് നാരായണന്റെ ഭാര്യ. ശങ്കരന്റെ ഭാര്യ: ഭാരതി. രണ്ടുപേര്‍ക്കും മക്കളില്ല.
ചെറുവത്തൂരില്‍ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ അതിഥി തൊഴിലാളിയായ ആസം നഗോവിലെ ഇസ്മായിലിന്റെ മകന്‍ അഹ്‌സര്‍ അലി (22) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം. കാലിക്കടവിലെ ഹോട്ടല്‍ തൊഴിലാളിയായ ഇദ്ദേഹം സ്ഥാപനം പ്രവര്‍ത്തനമാരംഭിക്കുന്നതിന് മുന്നോടിയായി കിണര്‍ ശുചീകരിക്കാന്‍ ഇറങ്ങിയതായിരുന്നു.
ശ്വാസതടസം കാരണം കിണറ്റില്‍ കുഴഞ്ഞുവീണ അഹ്‌സര്‍ അലിയെ രക്ഷിക്കാന്‍ ഇറങ്ങിയ ഇയാളുടെ സഹോദരന്‍ ശ്വാസതടസത്തെ തുടര്‍ന്ന് മുകളിലേക്ക് കയറി.
തൃക്കരിപ്പൂര്‍ അഗ്നിരക്ഷാ സേനയാണ് അഹ്‌സര്‍ അലിയെ പുറത്തെത്തിച്ചത്.
തുടര്‍ന്ന് ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒന്നര വര്‍ഷമായി കാലിക്കടവിലെ ഹോട്ടലില്‍ ജോലി ചെയ്യുന്ന അസ്ഹര്‍ അലി വിവാഹത്തിനു ശേഷം മൂന്നുമാസം മുന്‍പാണ് ഇവിടെ എത്തിയത്.
ലോക്ക് ഡൗണിനെ തുടര്‍ന്ന് ഹോട്ടലിന്റെ പിന്‍ഭാഗത്തെ വീട്ടില്‍ താമസിച്ചു വരികയായിരുന്നു. ഭാര്യ: ആരിഫാ ഹാത്തൂണ്‍. മാതാവ്: മാണിക്‌സാനു. സഹോദരങ്ങള്‍: മൈസുദ്ദീന്‍, ആസറലി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റേഷന്‍കടകളില്‍ ഭക്ഷ്യധാന്യങ്ങള്‍ അടക്കമുള്ളവ കുറവ്; വിതരണം സ്തംഭനത്തിലേക്കോ?  

Kerala
  •  a month ago
No Image

'നിങ്ങള്‍ ചെയ്യേണ്ടതെല്ലാം ചെയ്യൂ'ഗസ്സയിലെ നരവേട്ടക്ക് മുമ്പ് ട്രംപ് പറഞ്ഞതിങ്ങനെ; ഇസ്‌റാഈലിന്റെ 'ഉറ്റ സുഹൃത്ത്' പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടു വരുമോ?

International
  •  a month ago
No Image

പന്തീരങ്കാവില്‍ വീട്ടമ്മ മരിച്ച നിലയില്‍, കൊലപാതകമെന്ന് നിഗമനം, ആഭരണങ്ങള്‍ നഷ്ടമായതായി സൂചന; മകളുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍ 

Kerala
  •  a month ago
No Image

ഉരുൾദുരന്തം ഉദ്യോഗസ്ഥർ ആഘോഷമാക്കി :  താമസിച്ചത് 4,000 രൂപ ദിവസവാടകയ്ക്ക് - തുക നൽകേണ്ടത് ദുരന്തനിവാരണ ഫണ്ടിൽ നിന്ന്

Kerala
  •  a month ago
No Image

സ്‌കൂള്‍ കായികമേള: അത്‌ലറ്റ്ക്‌സില്‍ ആദ്യ സ്വര്‍ണം മലപ്പുറത്തിന്

Kerala
  •  a month ago
No Image

70 കഴിഞ്ഞവർക്കുള്ള  ആരോഗ്യ ഇൻഷുറൻസ്: രജിസ്‌ട്രേഷൻ  ഔദ്യോഗിക അറിയിപ്പിനു ശേഷം

Kerala
  •  a month ago
No Image

വുഷു അക്രമാസക്തം; 68 പേർക്ക് പരുക്ക്, മന്ത്രി ഇടപെട്ട് മല്‍സരം നിര്‍ത്തി വപ്പിച്ചു

Kerala
  •  a month ago
No Image

കൈക്കൂലി വാങ്ങിയതാര്? സംശയമുന സര്‍വിസ് സംഘടനയിലേക്ക്

Kerala
  •  a month ago
No Image

ഉരുള്‍ദുരന്തം ഉദ്യോഗസ്ഥര്‍ ആഘോഷമാക്കി; താമസിച്ചത് 4,000 രൂപ ദിവസവാടകയ്ക്ക്

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago