വിഖായ വളണ്ടിയര്‍ രജിസ്‌ട്രേഷന്‍ സംഗമം
ജിദ്ദ: എസ്.കെ.എസ്.എസ്.എഫിന്റെ സന്നദ്ധ സേവന വിഭാഗമായ വിഖായയുടെ ഹജ്ജ് വളണ്ടിയര്‍മാര്‍ സേവനത്തിന് സജ്ജരായി.
സഊദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ നിന്നുള്ള 1,000 പ്രവര്‍ത്തകര്‍ ആണ് ഇത്തവണ രംഗത്തിറങ്ങുക. സേവന രംഗത്ത് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ സൗകര്യം ഹെല്‍പ് ഡെസ്‌കും ജിദ്ദ ഇസ്‌ലാമിക് സന്റെറില്‍ പ്രവര്‍ത്തിച്ചു തുടങ്ങി.
ഈ വര്‍ഷത്തേക്കുള്ള ആദ്യ അപേക്ഷ ശറഫിയ്യ ഇമ്ബാല ഗാര്‍ഡനില്‍ നടന്ന വിഖായ വളണ്ടിയര്‍ രജിസ്‌ട്രേഷന്‍ സംഗമത്തില്‍ സൈനുല്‍ ആബിദീന്‍ തങ്ങളില്‍ നിന്ന് സ്വീകരിച്ച് സിംസാറുല്‍ ഹഖ് ഹുദവി നിര്‍വഹിച്ചു.
ചടങ്ങില്‍ ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍, അബ്്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, അബ്്ദുല്‍ കരീം ഫൈസി കീഴാറ്റൂര്‍, മുസ്തവ ബാഖവി ഊരകം, നജുമുദീന്‍ ഹുദവി കൊണ്ടോട്ടി, മുസ്തഫ ഫൈസി ചേരൂര്‍, അബ്്ദുല്ല കുപ്പം, അബ്്ദുല്‍ അസീസ് പറപ്പൂര്‍ എന്നിവര്‍ സംബന്ധിച്ചു.വിഖായ സഊദി കോഓര്‍ഡിനേറ്റര്‍ എം.സി സുബൈര്‍ ഹുദവി സ്വാഗതവും , സവാദ് പേരാമ്പ്ര നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."