HOME
DETAILS
MAL
പൊലിസ് ഉപദ്രവിച്ചതായി സൂരജ്
backup
May 28 2020 | 01:05 AM
കൊല്ലം: ഉത്ര വധക്കേസില്‍ പൊലിസിനെതിരേ ആരോപണവുമായി മുഖ്യപ്രതി സൂരജ്. പൊലിസ് ഉപദ്രവിച്ചെന്നും തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്നും സൂരജ് ആരോപിച്ചു.
അടൂരിലെ വീട്ടില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെയായിരുന്നു സൂരജിന്റെ പ്രതികരണം. ഉത്രയുടെ വീട്ടില്‍നിന്ന് കണ്ടെടുത്ത പ്ലാസ്റ്റിക്ക് കുപ്പി പൊലിസ് കൊണ്ടുവച്ചതാണ്. ഈ കുപ്പിയില്‍ തന്റെ വിരലടയാളം പൊലിസ് പതിപ്പിച്ചിരുന്നു. തന്റെ കുഞ്ഞിനെയും അച്ഛനെയും അമ്മയെയും സഹോദരിയെയും ഉപദ്രവിക്കുമെന്ന് പൊലിസ് ഭീഷണിപ്പെടുത്തിയതായും സൂരജ് പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.
കേസില്‍ പൊലിസ് കുടുക്കിയതാണെന്ന് രണ്ടാംപ്രതി സുരേഷും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിളിച്ചുപറഞ്ഞു. പ്രതികളുടെ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഏതെങ്കിലും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണോയെന്ന് സംശയമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."