HOME
DETAILS
MAL
കാരുണ്യ മേഖലകളില്‍ നവ മാധ്യമങ്ങളുടെ പങ്ക് വിലപ്പെട്ടത്: മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി
backup
July 11 2016 | 23:07 PM
വേങ്ങര : കാരുണ്യ സേവന പവര്‍ത്തന മേഖലകളില്‍ നവ മാധ്യമങ്ങളുടെ പങ്ക് സുപ്രധാനമാണെന്നും വാട്ട്സ് ആപ്പ്, ഫെയ്സ് ബുക്ക് പോലുളള സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൂടെ കാരുണ്യ ഓണ്‍ലൈന്‍ കൂട്ടായ്മകളൊരുക്കണമെന്നും മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. പറപ്പൂര് ചേക്കാലിമാട് യൂത്ത് വോയ്സിന്റെ മെഗാറിലീഫ് വിതരണോദ്ഘാടനം ചെയ്യുകയായിരുന്നും മന്ത്രി. നാലു മാസം കൊണ്ട്് ഭവന നിര്‍മാണം, ചികിത്സാ ധന സഹായം, പഠന സഹായം, റമദാാന് പെരുന്നാള്‍ കിറ്റുകള്‍ തുടങ്ങിയവക്കായി പത്ത് ലക്ഷം രൂപ സമാഹരിച്ച ചേക്കാലിമാട് മുസ്ലിം ലീഗ് വാട്ട്സ് ആപ്പ് ഗ്രൂപ്പിനെ അഭിനന്ദിച്ചു. വി.എസ് ബഷീര്‍ അധ്യക്ഷനായി. പി.കെ അസ്ലു, നെടുമ്പളളി സൈതു, ഇ.കെ സുബൈര്‍, സുലൈമാന്‍ മേല്പത്തൂര്, എം.എം.കുട്ടി മൗലവി, ടി. കുഞ്ഞു, പി.എം ഹനീഫ, ടി.പി കുഞ്ഞി മുഹമ്മദ്, കെ. സൈതലവി ഹാജി, എ.കെ സലീം പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."