സലിം പി. ചാക്കോ ആര്.എസ്.പിയില്‍നിന്ന് രാജി വച്ചു
പത്തനംതിട്ട: ആര്.വൈ.എഫ് ദേശീയ ജനറല്‍ സെക്രട്ടറിയും ആര്.എസ്.പി സംസ്ഥാന കമ്മിറ്റി അംഗവുമായ സലിം പി. ചാക്കോ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. മോട്ടോര്‍ തൊഴിലാളി യൂനിയന്‍ സംസ്ഥാന പ്രസിഡന്റ്, യു.ടി.യു.സി സംസ്ഥാന കമ്മിറ്റിയംഗം, യു.ടി.യു.സി ജില്ലാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും അദ്ദേഹം രാജിവച്ചു. പത്തനംതിട്ടയില്‍ പത്രസമ്മേളനത്തിലാണ് അദ്ദേഹം രാജിക്കാര്യം അറിയിച്ചത്.
എന്‍.കെ പ്രേമചന്ദ്രന് എം.പിയുടെ ഏകാധിപത്യ പ്രവണതയിലും മാനസിക പീഡനത്തിലും പ്രതിഷേധിച്ചാണ് രാജിവയ്ക്കുന്നതെന്ന് സലിം പി. ചാക്കോ പറഞ്ഞു. ആര്.എസ്.പിയെ എന്‍.കെ.പി ആക്കാനുള്ള നീക്കമാണ് പ്രേമചന്ദ്രന് നടത്തുന്നത്.
ആര്.വൈ.എഫ് ദേശീയ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുകയും സംസ്ഥാനതല പ്രവര്‍ത്തനങ്ങളില്‍ ദേശീയ ജനറല്‍ സെക്രട്ടറിയായ തന്നെ ഒഴിവാക്കുകയും ചെയ്തത് പ്രേമചന്ദ്രന്റെ നിര്‍ദേശമനുസരിച്ചാണെന്നും സലിം പറഞ്ഞു.
യുവജനരംഗത്തെ കൂട്ടായ്മ ഇല്ലാതാക്കാനാണ് പ്രേമചന്ദ്രന് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."