HOME
DETAILS
MAL
ഗൾഫ് സത്യധാര പ്രചരണ ക്യാമ്പയിന് അബുദാബിൽ ഉജ്വല തുടക്കം
backup
March 19 2019 | 06:03 AM
അബു ദാബി : പ്രവാസ ലോകത്തെ ധാർമിക ശബ്ദമായ ഗൾഫ് സത്യധാര മാസിക മാർച്ച് ഒന്നുമുതൽ ഏപ്രിൽ മുപ്പതുവരെ നടത്തുന്ന പ്രചരണ ക്യാമ്പയിന്റെ അബുദാബി തല ഉത്ഘാടനം ലുലു ഇന്റർനാഷണൽ സി.ഒ.ഒ സലിം സാഹിബിനെ വരിക്കാരനായി ചേർത്ത് ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രസിഡന്റ് പി ബാവഹാജി നിർവഹിച്ചു.
ക്യാമ്പയിൻ കാലയളവിൽ വരിക്കാരാവുന്നവരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശുദ്ധ ഉംറ സൗജന്യമായി നിർവഹിക്കാനുള്ള അവസരം നൽകുന്നു. അമ്പതോളം ആകർഷകമായ സമ്മാനങ്ങളുള്ള ഈ പദ്ധതിയിൽ ചേരുന്ന മുഴുവൻ വരിക്കാർക്കും ഉടനടി സമ്മാനം നൽകുന്നു. ഓരോ ആഴ്ചയിലും നറുക്കെടുപ്പിലൂടെ അഞ്ചുപേർക്ക് വീതം സമ്മാനം നൽകുമ്പോൾ കൂടുതൽ വരിക്കാരെ ചേർക്കുന്നവർക്ക് പ്രത്യേക സമ്മാനങ്ങളും ഏർപ്പെടുത്തിയതായി സംഘാടകർ അറിയിച്ചു.
ക്യാമ്പയിൻ വിശദീകരിച്ചുകൊണ്ട് ഗൾഫ് സത്യധാര മാനേജിങ് കമ്മിറ്റി അംഗം സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ സംസാരിച്ചു. ആദ്യ ആഴ്ചയിലെ വിജയികൾക്കുള്ള നറുക്കെടുപ്പും വേദിയിൽ വെച്ച് നടന്നു.
ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി, ഇസ്ലാമിക് സെന്റർ ട്രെഷറർ അബ്ദുസ്സലാം ഒഴൂർ സുന്നി സെന്റര് നേതാക്കളായ അബ്ദുല്ല നദ്‌വി, അബ്ദുൽ കരീം ഹാജി തിരുവത്ര, സഅദ് ഫൈസി, SKSSF നേതാക്കളായ മൻസൂർ മൂപ്പൻ, സലിം നാട്ടിക, അഷ്റഫ് ഹാജി വാരം, ഷാഫി വെട്ടിക്കാട്ടിരി തുടങ്ങിയവർ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."