കേരളത്തില്‍ ആഭ്യന്തര മത്സ്യോത്പാദനം കൂട്ടാന്‍ സി.എം.എഫ്.ആര്.ഐ
കൊച്ചി: സംസ്ഥാനത്തെ ആഭ്യന്തര മത്സ്യോല്പാദനം വര്‍ധിപ്പിക്കുന്നതിന് പദ്ധതിയുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). മത്സ്യകര്‍ഷകരുടെ പങ്കാളിത്തത്തില്‍ സംസ്ഥാനത്ത് 500 കൂടുമത്സ്യ കൃഷി യൂനിറ്റുകള്‍ തുടങ്ങുന്നതിനുള്ള അവസരം ഒരുക്കുകയാണ് സി.എം.എഫ്.ആര്.
ഐ.
കൃഷി ആരംഭിക്കുന്നതിന് സാങ്കേതിക സഹായവും സബ്സിഡിയും നല്‍കും. കേന്ദ്ര കാര്‍ഷിക മന്ത്രാലയ ഏജന്‍സിയായ നാഷണല്‍ ഫിഷറീസ് ഡെവലപ്മെന്റ് ബോര്‍ഡിന്റെ (എന്‍എഫ്ഡിബി) സാമ്പത്തിക സഹായത്തോടെയാണ് 15 കോടി രൂപയുടെ പദ്ധതി.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന മത്സ്യങ്ങളുടെ ഗുണനിലവാരം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് കേരളത്തിലെ ആഭ്യന്തര മത്സ്യോല്പാദനം കൂടുകൃഷിയിലൂടെ വര്‍ധിപ്പിക്കാന്‍ സിഎംഎഫ്ആര്‍ഐ ലക്ഷ്യമിടുന്നത്.
ഒറ്റയ്ക്കും സംഘമായുമുള്ള കൂടുകൃഷിയുടെ മുതല്‍മുടക്കിന്റെ 40 ശതമാനമാണ് സബ്സിഡി നല്‍കുക. സ്ത്രീകള്‍ക്കും എസ്.എസി, എസ്.ടി വിഭാഗക്കാര്‍ക്കും 60 ശതമാനം സബ്സിഡി നല്‍കും.
സംസ്ഥാനത്തെ തീരദേശ ജില്ലകളിലാണ് കൂടുമത്സ്യ കൃഷി നടപ്പിലാക്കുന്നത്. നാല് മീറ്റര്‍ വീതിയും നീളവും മൂന്ന് മീറ്റര്‍ ആഴവുമുള്ള കൂടുകളിലാണ് കൃഷി. കാളാഞ്ചി, കരിമീന്‍, മോത, വറ്റ, ചെമ്പല്ലി തുടങ്ങിയ മത്സ്യങ്ങളാണ് കൃഷി ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."