യുവാവിനെ പുഴയില്‍ കാണാതായ സംഭവം: രക്ഷാ പ്രവര്‍ത്തനം വൈകി: നാട്ടുകാര്‍ റോഡ് ഉപരോധിച്ചു
വള്ളിക്കുന്ന്: കടലുണ്ടിക്കടവ് പാലത്തില്‍നിന്നും പുഴയില്‍ വീണ് യുവാവിനെ കാണാതായതുമായി ബന്ധപ്പെട്ട് രക്ഷാ പ്രവര്‍ത്തനം വൈകിയതില്‍ നാട്ടുകാര്‍ ആനങ്ങാടി ബാങ്ക് പടിയില്‍ റോഡ് ഉപരോധിച്ചു.
തിങ്കളാഴ്ച്ച രാത്രി എട്ട് മണിക്ക് നടന്ന സംഭവത്തില്‍ പത്ത് മണിയായിട്ടും രക്ഷാ പ്രവര്‍ത്തനം നടന്നില്ല. തിരൂര്‍ ഫയര്‍ ഫോഴ്‌സ് എത്തിയെങ്കിലും പാലത്തില്‍ തെരുവ് വിളക്ക് ഇല്ലാത്തതിനാലും അടിയൊഴുക്ക് ശക്തമായതിനാലും രക്ഷാ പ്രവര്‍ത്തനത്തിറങ്ങാന്‍ സാധിച്ചില്ല.
രാവിലെ ആറ് മണിക്ക് കോസ്റ്റ് ഗാര്‍ഡും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തുമെന്ന് പൊലിസ് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ തടിച്ച് കൂടിയ ജനങ്ങള്‍ പിരിഞ്ഞ് പോകുകയായിരുന്നു. തുടര്‍ന്ന് രാവിലെ ഏഴ് മണി കഴിഞ്ഞിട്ടും കോസ്റ്റ് ഗാര്‍ഡോ, ഫയര്‍ ഫോഴ്‌സോ എത്തി രക്ഷാ പ്രവര്‍ത്തനം നടത്താത്തതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ റോഡ് ഉപരോധിച്ചത്. എട്ടരയോടെ തിരൂര്‍ ഫയര്‍ഫോഴ്‌സ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയപ്പോഴാണ് ഉപരോധം അവസാനിപ്പിച്ചത്.
തിരൂര്‍ ആര്‍.ഡി.ഒ അരുണ്‍,ഡെപ്യൂട്ടി കലക്റ്റര്‍. അബദുല്‍ റഷീദ്,തിരൂരങ്ങാടി തഹസില്‍ദാര്‍ ട്ടി.യു.ജോണ്‍,ഡെപ്യൂട്ടി തഹസില്‍ദാര്‍ യു.ഗോപാല കൃഷ്ണന്‍,വള്ളിക്കുന്ന് വിേല്ലജ് ഓഫീസര്‍മാരായ യു.മുനീര്‍,എന്‍ നവീന്‍. പരപ്പനങ്ങാടി എസ്.ഐ.ജയന്‍,വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന കുമാരി മെമ്പര്‍മാരായ ലത്തീഫ് കല്ലിടുമ്പന്‍. ഇ കെ മുഹമ്മദ്.ഹനീഫ എന്നിവര്‍ സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."