HOME
DETAILS
MAL
മോശമായ സാഹചര്യം നേരിടാന്‍ തയാറായിരിക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി ചൈന
backup
May 28 2020 | 01:05 AM
ബെയ്ജിങ്: രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ ദൃഢനിശ്ചയത്തോടെ ഒരുങ്ങിയിരിക്കാന്‍ സൈന്യത്തോട് ആവശ്യപ്പെട്ട് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം തുടരുന്നതിനിടെയാണ് ഷിയുടെ നിര്‍ദേശം. ഏറ്റവും മോശമായ സാഹചര്യം മുന്നില്‍കണ്ട് യുദ്ധസന്നദ്ധതയോടെ തയാറെടുപ്പ് നടത്താനാണ് നിര്‍ദേശം. പ്രത്യേകമായി ഒരു സാഹചര്യം എടുത്തുപറയാതെയാണ് സൈനികര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് യഥാര്‍ഥ നിയന്ത്രണരേഖയില്‍ (ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍) ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായ പശ്ചാത്തലത്തിലാണ് എന്നത് ശ്രദ്ധേയമാണ്.
ഏറ്റവും മോശമായ സാഹചര്യം മുന്നില്‍ കാണണമെന്നും പരിശീലനം കൂട്ടണമെന്നും യുദ്ധത്തിനുള്ള തയാറെടുപ്പുകള്‍ നടത്തണമെന്നും നിര്‍ദേശമുണ്ട്.
ഫലപ്രദമായി ഏത് തരത്തിലുള്ള ദുര്‍ഘടമായ അവസ്ഥയും നേരിടാന്‍ തയാറായിരിക്കണമെന്നും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും സൈന്യത്തിന് നിര്‍ദേശം ലഭിച്ചതായി ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനീസ് ലിബറേഷന്‍ ആര്‍മി പ്രതിനിധികളുടെയും പൊലിസ് സേനയുടെയും പ്ലീനറി സമ്മേളനത്തിലാണ് ഷി ജിന്‍പിങ് സൈന്യത്തിന് നിര്‍ദേശം നല്‍കിയത്. ലഡാക്കിലെ ഇന്ത്യ-ചൈന നിയന്ത്രണരേഖ സംബന്ധിച്ച തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് ഗുല്‍ദോങ് സെക്ടറിന് സമീപം ചൈന സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ലഡാക്കിലും ഉത്തരാഖണ്ഡിലും ഇന്ത്യ അധികമായി സേനയെ വിന്യസിച്ചിരുന്നു.മെയ് ആദ്യവാരം മുതല്‍ സിക്കിം അതിര്‍ത്തിക്ക് സമീപം ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. തങ്ങളുടെ സൈന്യത്തിന്റെ പട്രോളിങ് ചൈനീസ് സൈന്യം തടസപ്പെടുത്തിയതായി ഇന്ത്യയുടെ ആഭ്യന്തരമന്ത്രാലയം ആരോപിച്ചിരുന്നു. 20 ലക്ഷം സൈനികരുള്ള ചൈന മെയ് 22ന് പ്രതിരോധ ബജറ്റ് 6.6 ശതമാനം ഉയര്‍ത്തിയിരുന്നു. ഇതു പ്രകാരം 17,900 കോടി ഡോളറാണ് പ്രതിരോധ രംഗം ശക്തമാക്കാനായി ചൈന നീക്കിവച്ചിരിക്കുന്നത്. 6,690 കോടി ഡോളറാണ് ഇന്ത്യയുടെ ഈ വര്‍ഷത്തെ പ്രതിരോധ ബജറ്റ്.
അതിനിടെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ കാര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഴാവോ ലിജിയാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."