HOME
DETAILS
MAL
പ്രിയങ്ക ക്രിസ്ത്യാനി; കാശി ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കരുതെന്ന് മജിസ്‌ട്രേറ്റിന് അഭിഭാഷകരുടെ കത്ത്
backup
March 19 2019 | 07:03 AM
വാരണാസി: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരുടെ കത്ത്. പ്രിയങ്ക ഗാന്ധി ക്രിസ്ത്യാനിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കാശി ജില്ലാ മജിസ്‌ട്രേറ്റിന് അഭിഭാഷകരുടെ സംഘം കത്തയച്ചത്.
സനാതന ധര്‍മം ഓര്‍മിപ്പിച്ചുകൊണ്ടുള്ളതാണ് കത്ത്.
അതേസമയം, കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുള്ള പ്രിയങ്കാ ഗാന്ധിയുടെ ഗംഗായാത്ര ഇന്നും തുടരും. വിന്ധ്യാചല്‍ ക്ഷേത്രദര്‍ശനത്തോടെയാണ് രണ്ടാം ദിവസത്തെ യാത്ര തുടങ്ങുന്നത്. നദിക്കരയില്‍ വിവിധയിടങ്ങളില്‍ സ്വീകരണമൊരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."