HOME
DETAILS
MAL
ജീവിതത്തെ നിരന്തരം പെസഹാ അനുഭവമാക്കണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
backup
April 13 2017 | 23:04 PM
കൊച്ചി: ജീവിതത്തെ നിരന്തരം ക്രിസ്തുവിനൊപ്പമുള്ള പെസഹാ അനുഭവമാക്കണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഓര്‍മിപ്പിച്ചു.
എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ പെസഹാവ്യാഴത്തിന്റെ തിരുക്കര്‍മങ്ങളില്‍ മുഖ്യകാര്‍മികത്വം വഹിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ഓരോ ദിവസവും ദൈവത്തോടും സഹോദരങ്ങളോടുമുള്ള കൂട്ടായ്മയില്‍ മുന്നേറാനുള്ള തയാറെടുപ്പുകള്‍ ഉണ്ടാവണം. വിശ്വാസികളുടെ ജീവിതം ക്രിസ്തു ആവശ്യപ്പെട്ടതനുസരിച്ചാണോ എന്ന് ആത്മപരിശോധന നടത്താനാവണമെന്നും കര്‍ദിനാള്‍ പറഞ്ഞു. കാല്‍കഴുകല്‍ ശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന എന്നിവയും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."