HOME
DETAILS
MAL
നീരവ് മോദിയുടെ പ്രവേശനം തടയണമെന്ന് ഒരു കൂട്ടം രാജ്യങ്ങളോട് ഇന്ത്യ
backup
June 28 2018 | 15:06 PM
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിച്ച് മുങ്ങിയ നീരവ് മോദിക്ക് പ്രവേശനം നല്‍കരുതെന്ന് ഒരു കൂട്ടം രാജ്യങ്ങളോട് ആവശ്യപ്പെട്ട് ഇന്ത്യ. വിദേശകാര്യ മന്ത്രലായം വക്താവ് രവീഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.
ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചെങ്കിലും ഇതുവരെ നീരവ് മോദി ഇന്ത്യയിലേക്കു മടങ്ങിയിട്ടില്ല. യു.കെയിലാണ് ഇപ്പോഴെന്നാണ് സൂചന. എന്നാല്‍ എവിടെയാണ് ഉള്ളതെന്നതിനെപ്പറ്റിയും വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.
നീരവ് മോദിക്ക് പ്രവേശനം നല്‍കരുതെന്ന് ഒരു കൂട്ടം രാജ്യങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും ആ രാജ്യത്തുണ്ടെങ്കില്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രവീഷ് കുമാര്‍ അറിയിച്ചു.
നീരവ് മോദിക്ക് ഒരു പാസ്പോര്ട്ടില് അധികം ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ഫെബ്രുവരിയില്‍ നീരവ് മോദിയുടെ പാസ്പോര്‍ട്ട് റദ്ദാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."