HOME
DETAILS
MAL
കര്‍ണാടകയില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നു
backup
May 28 2020 | 01:05 AM
ബംഗളൂരു: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കു ശേഷം ജൂണ്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍. മസ്ജിദുകള്‍, ക്ഷേത്രങ്ങള്‍, ചര്‍ച്ചുകള്‍ തുടങ്ങിയവ തുറക്കാന്‍ അനുമതി നല്‍കുമെന്നാണ് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ വ്യക്തമാക്കിയത്.
എന്നാല്‍, ആരാധനകള്‍ക്കു മാത്രമായാണ് ഇവ തുറക്കാന്‍ അനുവദിക്കുകയെന്നാണ് വിവരം. മറ്റു ചടങ്ങുകള്‍ അനുവദിക്കില്ലെന്ന് മന്ത്രി ശ്രീനിവാസ് പൂജാരി വ്യക്തമാക്കിയിട്ടുണ്ട്.
കൊവിഡ് വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി രണ്ടു മാസത്തിലേറെയായി ആരാധനാലയങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. മെയ് 31നു ശേഷം ഇവ തുറക്കുമെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എന്നാല്‍, ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അന്തിമ നിര്‍ദേശത്തിനായി കാത്തിരിക്കുകയാണെന്നും യെദ്യൂരപ്പ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."