HOME
DETAILS

തൊഴിലാളികളുടെ പ്രശ്‌നം  കഴിയുന്നതെല്ലാം ചെയ്‌തെന്ന് കേന്ദ്രം

  
backup
May 28 2020 | 01:05 AM

%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%8d%e2%80%8c%e0%b4%a8%e0%b4%82
 
 
 
 
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക്ഡൗണില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ അനുഭവിച്ച യാതനകളില്‍ പ്രതികരണവുമായി കേന്ദ്രം. സര്‍ക്കാര്‍ അവര്‍ക്കുവേണ്ടി കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ടെന്നാണ് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കിയത്.
തൊഴിലാളികളുടെ പ്രയാസം സംബന്ധിച്ച് സമര്‍പ്പിക്കപ്പെട്ട ഹരജിയില്‍ കഴിഞ്ഞ ദിവസം സുപ്രിംകോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ചിരുന്നു. വി,യത്തില്‍ വീഴ്ചയുണ്ടായെന്ന് അഭിപ്രായപ്പെട്ട കോടതി, തൊഴിലാളികളുടെ തിരിച്ചുവരവിനായി സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ കഴിയാവുന്നതെല്ലാം ചെയ്‌തെന്നു വ്യക്തമാക്കി കേന്ദ്രമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. വിഷയത്തില്‍, നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.രാജ്യത്തു കൊവിഡ് കേസുകളും മരണവും വര്‍ധിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച രാഹുല്‍ഗാന്ധിക്കും മന്ത്രി മറുപടി നല്‍കി. രാജ്യത്ത് നാലു ഘട്ടങ്ങളിലായി നടന്ന ലോക്ക്ഡൗണുകള്‍ പരാജയമായെന്നു കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കവേ, കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ആദ്യം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതെന്നാണ് രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കിയത്.
കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബും രാജസ്ഥാനുമാണ് ആദ്യം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിന് ഭരണപ്രാതിനിധ്യമുള്ള മഹാരാഷ്ട്രയും പഞ്ചാബുമാണ് പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നതിന് മുന്‍പുതന്നെ ലോക്ക്ഡൗണ്‍ മെയ് 31വരെ നീട്ടിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, സര്‍ക്കാരിന്റെ അടുത്ത പദ്ധതിയെന്താണെന്ന രാഹുലിന്റെ ചോദ്യത്തോട് രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചിട്ടില്ല.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago