HOME
DETAILS

സ്ത്രീ സുരക്ഷാ നടപടികളാണാവശ്യം

  
backup
June 28 2018 | 18:06 PM

sthree

ഇന്ത്യ സ്ത്രീകള്‍ക്ക് ഏറ്റവും ആപത്കരമായ ജീവിത സാഹചര്യങ്ങളുള്ള രാജ്യമായാണു തോംസണ്‍ റോയിറ്റേഴ്‌സ് ഫൗണ്ടേഷന്‍ നടത്തിയ സര്‍വേ കാണിക്കുന്നത്. ലോകത്തിലെ പ്രമുഖ വാര്‍ത്താ ഏജന്‍സിയായ തോംസണ്‍ റോയിറ്റേഴ്‌സിന്റെ ജീവകാരുണ്യ വിഭാഗമാണു തോംസണ്‍ റോയിറ്റേ
ഴ്‌സ് ഫൗണ്ടേഷന്‍. അപകടകരമായ ലോകനഗരങ്ങളുടെ പട്ടികയില്‍ ഫൗണ്ടേഷന്‍ നാലാമതായി കുറിക്കുന്നതു ന്യൂഡല്‍ഹിയാണെന്നതു മറ്റൊരു അപമാനം.
അക്കാദമിക രംഗത്തെയും ആരോഗ്യ, നയരൂപവത്കരണ, സന്നദ്ധ സംഘടനാ രംഗങ്ങളിലെയും വിദഗ്ധരാണ് ആഗോളതലത്തിലുള്ള ഈ സര്‍വേ നടത്തിയത്. 2011ല്‍ നടത്തിയ സര്‍വേയില്‍ സ്ത്രീസുരക്ഷ ഏറ്റവും കുറവുള്ള രാജ്യങ്ങളില്‍ നാലാം സ്ഥാനമായിരുന്നു ഇന്ത്യക്ക്.
ഇക്കഴിഞ്ഞ മാര്‍ച്ചിലെ സര്‍വേയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു. അഫ്ഗാനിസ്ഥാന്‍, കോംഗോ, പാക്കിസ്ഥാന്‍ എന്നിവയായിരുന്നു 2011ല്‍ നമുക്കു മുന്നിലുണ്ടായിരുന്നത്. ഏഴു വര്‍ഷം കഴിഞ്ഞപ്പോള്‍ ആ രാജ്യങ്ങളെല്ലാം നമ്മുടെ പിന്നിലായി. നമ്മുടെ നാടു പുരോഗമിക്കുന്നില്ലെന്ന് ഇനിയാരും പറയരുത്!
മാനഭംഗം, ലൈംഗികാതിക്രമങ്ങള്‍, സ്ത്രീപീഡനങ്ങള്‍, പെണ്‍ ഭ്രൂണഹത്യ തുടങ്ങിയവ ഇന്ത്യയില്‍ വര്‍ധിച്ചുവരുന്നു. മനുഷ്യക്കടത്തിന്റെ ഭാഗമായുള്ള നിര്‍ബന്ധിത തൊഴില്‍, ലൈംഗികാടിമത്തം, ഗാര്‍ഹിക പീഡനങ്ങള്‍ എന്നിവയും ഇവിടെ ഏറെയാണ്. സ്ത്രീകള്‍ക്കു പരസ്യമായി സംസാരിക്കാന്‍ അനുവാദമില്ലാത്ത രാജ്യങ്ങള്‍പോലും സ്ത്രീസുരക്ഷയില്‍ ഇന്ത്യക്കു മുന്നിലാണു പട്ടികയില്‍. സ്ത്രീസുരക്ഷ കുറഞ്ഞ ആദ്യത്തെ പത്തു രാജ്യങ്ങളില്‍ അമേരിക്കയും ഉള്‍പ്പെടുന്നു.
യുദ്ധവും ദാരിദ്ര്യവും അഴിമതിയും രൂക്ഷമായ രാജ്യങ്ങള്‍ ലോകത്തു പലതുണ്ട്. ഇന്ത്യ യുദ്ധബാധിതരാജ്യമോ, ദരിദ്രരാജ്യമോ അല്ല. എന്നിട്ടും ഇന്ത്യയിലെ സ്ത്രീകള്‍ അഫ്ഗാനിസ്ഥാന്‍, സിറിയ, സൊമാലിയ, യെമന്‍, നൈജീരിയ, കോംഗോ തുടങ്ങിയ രാജ്യങ്ങളിലെ സ്ത്രീകളെക്കാള്‍ അരക്ഷിതരാണെന്നു തോംസണ്‍ റോയിറ്റേഴ്‌സ് ഫൗണ്ടേഷന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ മോണിക് വിയ ചൂണ്ടിക്കാട്ടുന്നത്.
യുദ്ധവും ആഭ്യന്തര സംഘര്‍ഷവും വര്‍ഷങ്ങളായി തുടരുന്ന സിറിയ, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലും പാക്കിസ്ഥാനിലും ഇന്ത്യയിലേതിനേക്കാള്‍ സ്ത്രീസുരക്ഷയുണ്ടെന്നു റോയിറ്റേഴ്‌സ് ഫൗണ്ടേഷന്‍ പോലൊരു പ്രസ്ഥാനം സര്‍വേ നടത്തി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുമ്പോള്‍ നമുക്കതു തള്ളിക്കളയാനാവില്ല. പല രംഗങ്ങളിലും രാജ്യം മുന്നേറ്റം നടത്തുമ്പോള്‍ സ്ത്രീസുരക്ഷപോലെ അതിപ്രധാനമായ വിഷയത്തെ നാം പാടേ അവഗണിക്കുന്നതുപോലാണു കാണുന്നത്; അല്ലെങ്കില്‍ ആ ധാരണയാണു ലോകത്തിനു കിട്ടുന്നത്.
നിയമങ്ങളും സംരക്ഷണ പദ്ധതികളും കൊണ്ടുവന്നതുകൊണ്ടുമാത്രം കാര്യമായില്ല. നിര്‍ഭയ സംഭവത്തിനുശേഷം സ്ത്രീസുരക്ഷയ്ക്കായി മാറ്റിവച്ച ശതകോടികള്‍ ചെലവഴിക്കാതെ കിടക്കുന്നതു മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കുട്ടികളോടുള്ള അതിക്രമങ്ങളും രാജ്യത്തു വര്‍ധിച്ചുവരുന്നുണ്ട്. ഇത്തരം കണക്കുകള്‍ സര്‍ക്കാരിനെ അപമാനിക്കാനുള്ള ശ്രമമായി കണ്ടു തള്ളിക്കളയുകയല്ല, കണ്ടെത്തലുകളില്‍ എത്ര വാസ്തവമുണ്ട് എന്നു മനസിലാക്കി വേണ്ട നടപടികള്‍ സ്വീകരിക്കുകയാണു വേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  21 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  21 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  21 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  21 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  21 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  21 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  21 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  21 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  21 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  21 days ago