HOME
DETAILS
MAL
സഊദി വൽക്കരണം; തൊഴിലധിഷിത പരിശീലനം ആരംഭിച്ചു
backup
March 19 2019 | 07:03 AM
റിയാദ്: രാജ്യത്ത് നടപ്പാക്കി കൊണ്ടിരിക്കുന്ന സഊദി വൽക്കരണത്തിന്റെ ഭാഗമായി കൂടുതൽ സ്വദേശി യുവവാക്കൾക്ക് തോഴി നൽകുന്നതിന്റെ ഭാഗമായി തൊഴിലധിഷ്ഠിത പരിശീലനം ആരംഭിച്ചു. തൊഴില്‍ മന്ത്രാലയത്തിന് കീഴിലെ മാനവ വിഭവശേഷി ഫണ്ടിന്റെ കീഴിലാണ് പുതിയ പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ അഞ്ച് തൊഴിലുകളിൽ 2258 പേർക്കാണ് അവസരം. മാർക്കറ്റിങ് സ്പെഷലിസ്റ്റ്, എച്.ആർ സ്പെഷലിസ്റ്റ്, അഡ്‌മിൻ അസിസ്റ്റന്റ്, അക്കൗണ്ടന്‍റ്, കസ്റ്റമർ സർവീസ് എന്നീ തസ്തികകളിലാണ് തുടക്കത്തിൽ പരിശീലനമെങ്കിലും കൂടുതൽ ജോലികളിലേക്ക് പരിശീലനം വ്യാപിപ്പിക്കും
സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലാണ് തൊഴിലോട് കൂടിയ പരിശീലനം ഹദഫ് സംഘടിപ്പിക്കുന്നത്. പരിശീലകർക്കുള്ള വേതനം ഹദഫ് നേരിട്ടാണ് നൽകുക. ഇതിനായി രാജ്യത്തെ വൻകിട സ്ഥാപനങ്ങളുടെ സഹകരണവും ഹദഫ് തേടിയിട്ടുണ്ട്.മൂന്ന് മുതൽ ആറ് മാസം വരെ നീളുന്ന പരിശീലനം തഖാത് വ്യവസ്ഥയുടെ കീഴിലുള്ള പരിശീലനത്തിന്റെ താംഹീർ പദ്ധതിയുടെ ഭാഗമായാണ് നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."