HOME
DETAILS

മക്കയില്‍ ഇനി പൂക്കാലം; പ്രഥമ പുഷ്പമേളക്ക് തുടക്കമായി

  
backup
March 19 2019 | 07:03 AM

%e0%b4%ae%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%aa%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2%e0%b4%82-%e0%b4%aa

അബ്ദുസ്സലാം കൂടരഞ്ഞി

റിയാദ്: മക്കയിലെ പ്രഥമ പുഷ്പ മേളക്ക് മക്കയില്‍ തുടക്കമായി. സഊദിയുടെ വിവിധ ഭാഗങ്ങളില്‍ പുഷ്പമേള നടക്കുന്നുവെങ്കിലും ഇതാദ്യമായാണ് മക്കയില്‍ പുഷപ മേള അരങ്ങേറുന്നത്. അറബ് അര്‍ബന്‍ ഡവലപ്‌മെന്റ് ഇന്സ്റ്റിറ്റിയൂട്ട്, കിംഗ് സഊദ് സര്‍വ്വാകലാശാല എന്നിവരയുടെ സഹകരണത്തോടെ മക്ക മുനിസിപ്പാലിറ്റി ഹജ്ജിന്റെ പുണ്യ സ്ഥലങ്ങളിലൊന്നായ മുസ്ദലിഫയിലാണ് പൂക്കളുടെ ഉത്സവം സംഘടിപ്പിച്ചത്. പുഷ്പമേളയുടെ ഉദ്ഘാടനം മക്ക ഗവര്‍ണറും സഊദി ഭരണാതികാരി സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവുമായ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും .


185 മീറ്റര്‍ നീളത്തിലും 45 മീറ്റര്‍ വീതിയിലുമുള്ള പുഷ്പ പരവതാനിയാണ് ഏറ്റവും വലിയ ആകര്‍ഷണം. വ്യത്യസ്തങ്ങളായ പത്തു ലക്ഷം പൂക്കളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. പുണ്യ ഭൂതിയായ മക്കയുടെ വസന്തം കാണികള്‍ക്ക് ഒരുക്കുന്നതായിരിക്കും മേളയെന്നു മുന്‌സിപ്പാലിറ്റി ഡയറക്റ്റര്‍ റായീദ് സമര്‍ഖന്ദ് പറഞ്ഞു. പുഷ്പ മേളയുടെ ഭാഗമായി മക്ക അന്തരീക്ഷം മോടി പിടിപ്പിക്കുന്നതിനു യോജിച്ച വനവല്‍ക്കരണം എന്ന വിഷയത്തില്‍ രണ്ട് ദിവസത്തെ ചര്‍ച്ചകളും സംഘടിപ്പിച്ചിട്ടുണ്ട്. ഫഌര്‍ ഷോ ഈ മാസം 23 വരെ നീണ്ടു നില്‍ക്കും.
എല്ലാ പ്രായക്കാര്‍ക്കും ആസ്വദിക്കാനുള്ള വിവിധ സ്റ്റാളുകള്‍, കളിസ്ഥലങ്ങള്‍, കരകൗശല സ്റ്റാളുകള്‍, ഭക്ഷണ ശാലകള്‍, സഊദിയുടെ സാംസ്‌കാരികത്തനിമ വിളിച്ചോതുന്ന നാടകങ്ങള്‍, കലാപരിപാടികള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. വൈകുന്നേരം നാല് മുതല്‍ പത്ത് വരെയാണ് ഫഌര്‍ ഷോയിലേക്കുള്ള സൗജന്യ പ്രവേശനം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  6 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  6 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  6 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  7 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  7 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  8 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  8 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  9 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago