HOME
DETAILS

അധ്യാപകരുടെ മക്കള്‍ക്ക് പൊതുവിദ്യാലയങ്ങളോട് അയിത്തം

  
backup
April 13 2017 | 23:04 PM

%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d


കോഴിക്കോട്: പൊതു വിദ്യാഭ്യാസത്തിന്റെ പ്രധാന്യത്തെപ്പറ്റി ചര്‍ച്ചകളും അത് ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളും സജീവമാവുമ്പോഴും അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ മക്കള്‍ക്ക് പൊതുവിദ്യാലയങ്ങളോട് ഇപ്പോഴുംഅയിത്തം. പൊതു വിദ്യാലയ സംരക്ഷണത്തിനായി ഘോരഘോരം പ്രസംഗിക്കുന്നവര്‍ സ്വന്തം കാര്യംവരുമ്പോള്‍ അത് മറക്കുകയാണ്.
അധ്യാപകര്‍ക്കു പുറമേ വിദ്യാഭ്യാസ വകുപ്പില്‍ ജോലിയുള്ള ഉന്നതഉദ്യോഗസ്ഥരുടെ മക്കള്‍ പോലും പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്നില്ലെന്നതാണ് സത്യം. 2012-13ലെ കണക്കനുസരിച്ച് കേരളത്തിലെ 12,627 സ്‌കൂളുകളില്‍ 11,771 ഉം പൊതു വിദ്യാലയങ്ങളാണ്. 4,619 സര്‍ക്കാര്‍ സ്‌കൂളുകളും 7,152 എയ്ഡഡ് സ്‌കൂളുകളും ഇതില്‍ ഉള്‍പ്പെടും.
ഇവിടങ്ങളിലെ അധ്യാപകരെല്ലാം തങ്ങളുടെ മക്കളെ പൊതു വിദ്യാലയങ്ങളില്‍ ചേര്‍ക്കാന്‍ തയാറായാല്‍ തന്നെ പൊതു വിദ്യാലയങ്ങളുടെ ജനസമ്മതി ഉയരും.
എന്നാല്‍ സര്‍ക്കാരില്‍ നിന്നു മാസാ മാസം ശമ്പളം പറ്റുന്ന ഇവരില്‍ ഭൂരിഭാഗവും ഉയര്‍ന്ന ഫീസ് നല്‍കി മക്കളെ സ്വകാര്യ സ്ഥാപനങ്ങളില്‍ പഠിപ്പിക്കുകയാണ്. ഇതോടെ പൊതു ജനങ്ങളോട് പൊതു വിദ്യാലയങ്ങളുടെ ഗുണങ്ങള്‍ പറയാന്‍ ധാര്‍മികമായി ഇവര്‍ക്ക് അവകാശമില്ലാതാവുന്നു.
പലപ്രദേശങ്ങളിലും ഇക്കാര്യത്തില്‍ ബോധവാന്മാരായ നാട്ടുകാര്‍ പ്രാദേശികമായ കണക്കെടുപ്പ് നടത്തുകയും അധ്യാപകരുള്‍പ്പെടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മക്കള്‍ പഠിക്കുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ സഹിതം ഫ്‌ളക്‌സ്‌ബോര്‍ഡുകള്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിക്കുകയും ചെയ്യുന്നത് വ്യാപകമായിട്ടുണ്ട്.
ഇങ്ങനെയുള്ള വിവരങ്ങള്‍ പരസ്യമായതോടെ പല സ്‌കൂളുകളിലും വിഷയം ചര്‍ച്ചയായി. രക്ഷിതാക്കളും അധ്യാപകരും തമ്മിലുള്ള സംഘര്‍ഷങ്ങളിലേക്ക് ചിലയിടങ്ങളില്‍ ഇത് എത്തുകയും ചെയ്തു. അധ്യാപക സംഘടനകള്‍ പൊതുവെ പൊതു വിദ്യാലയങ്ങളുടെ മഹത്വത്തെപ്പറ്റി പറയാറുണ്ടെങ്കിലും തങ്ങളുടെ സമ്മേളനങ്ങളില്‍ ഈ വിഷയം കൂടുതലായി ചര്‍ച്ച ചെയ്യാറില്ല.
അംഗങ്ങള്‍ക്ക് കുട്ടികളെ പൊതു വിദ്യാലയങ്ങളില്‍ ചേര്‍ക്കണമെന്ന കര്‍ശന നിര്‍ദേശവും നല്‍കാറില്ല. ഇതേ അവസ്ഥ തന്നെയാണ് അധ്യാപകരെ ഭരിക്കുന്ന വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെയും ഇടയിലുള്ളത്. ഇവരുടെ മക്കളില്‍ ഭൂരിഭാഗവുംപഠിക്കുന്നത് സ്വകാര്യ സ്‌കൂളുകളിലാണ്.
പ്രാദേശിക തലത്തില്‍ ഒതുങ്ങാതെ സംസ്ഥാനമൊട്ടുക്ക്് സര്‍ക്കാര്‍ ജീവനക്കാരുടെ മക്കള്‍ എവിടെ പഠിക്കുന്നുവെന്ന കണക്കെടുപ്പ് നടത്തുകയും അവ പുറത്തുവരികയും ചെയ്താല്‍ അത് വന്‍ വിപ്ലവം തന്നെ ഉണ്ടാക്കുമെന്നാണ് കരുതുന്നത്.
സര്‍ക്കാര്‍ ജീവനക്കാര്‍ അവരുടെ മക്കളെ പൊതു വിദ്യാലയങ്ങളില്‍ ചേര്‍ക്കണമെന്ന നിയമം സര്‍ക്കാര്‍ കൊണ്ടുവരണമെന്ന അഭിപ്രായവും പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. മഹാരാഷ്ട്ര പോലുള്ള ചില സംസ്ഥാനങ്ങളില്‍ കോടതി തന്നെ ഇക്കാര്യത്തില്‍ ഇടപെട്ട് വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉപാധികളോടെ ശാശ്വത വെടിനിര്‍ത്തല്‍ ഉടമ്പടിക്ക് തയ്യാറെന്ന് ഹമാസ്

International
  •  a month ago
No Image

നവീന്‍ ബാബുവിന് പകരം പുതിയ എ.ഡി.എം; കണ്ണൂരില്‍ ചുമതലയേറ്റ് പത്മചന്ദ്രക്കുറുപ്പ്

Kerala
  •  a month ago
No Image

ഒരു രക്തത്തുള്ളിയില്‍ നിന്ന് ആയിരം സിന്‍വാറുകള്‍ പിറവി കൊള്ളുന്ന ഗസ്സ; കൊല്ലാം പക്ഷേ തോല്‍പിക്കാനാവില്ല

International
  •  a month ago
No Image

സഊദി ജയിലിൽ കഴികഴിയുന്ന അബ്‌ദുറഹീമിന്റെ ഉമ്മയും സഹോദരനും സഊദിയിൽ; റിയാദിലെത്തി റഹീമിനെ കാണാൻ കഴിയുമെന്ന പ്രതീക്ഷയിൽ

Saudi-arabia
  •  a month ago
No Image

ചെറായി വഖ്ഫ് ഭൂമി കൈയേറ്റക്കാര്‍ക്ക് നിയമ സാധുതയില്ല  ; പ്രതിരോധിക്കാന്‍ വന്‍കിട കൈയേറ്റക്കാര്‍

Kerala
  •  a month ago
No Image

രാഹുൽ ക്യാംപ് 'യൂത്ത്'; എതിർപക്ഷത്ത് 'സീനിയേഴ്‌സ്'

Kerala
  •  a month ago
No Image

പൊതുപരിപാടികളില്‍ നിന്നും ബോധപൂര്‍വ്വം ഒഴിവാക്കുന്നു; സ്പീക്കര്‍ക്ക് പരാതി നല്‍കി ചാണ്ടി ഉമ്മന്‍

Kerala
  •  a month ago
No Image

ഓഫീസ് സമയത്ത് കൂട്ടായ്മകളും സാംസ്‌കാരിക പരിപാടികളും വേണ്ട; ഉത്തരവ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

Kerala
  •  a month ago
No Image

'ഈ നിയമനം താല്‍ക്കാലികം; അധികകാലം വാഴില്ല' ഹിസ്ബുല്ലയുടെ പുതിയ മേധാവിയേയും വധിക്കുമെന്ന ഭീഷണിയുമായി ഇസ്‌റാഈല്‍

International
  •  a month ago
No Image

നീലേശ്വരത്തെ വെടിക്കെട്ട് അപകടം; പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

Kerala
  •  a month ago