നടന്മാരായ ഇടത് ജനപ്രതിനിധികള്‍ പ്രതികരിക്കേണ്ടിവരും: മന്ത്രി മേഴ്സിക്കുട്ടിയമ്മ
കൊല്ലം: സിനിമാ സംഘടനയായ അമ്മയില്‍ നിന്നുള്ള വനിതാ അംഗങ്ങളുടെ രാജിയില്‍ പ്രതികരിച്ച് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. സ്ത്രീസംരക്ഷണമെന്ന ഇടതുമുന്നണിയുടെ നയം നടപ്പാക്കാന്‍ 'അമ്മ' അംഗങ്ങളായ ജനപ്രതിനിധികള്‍ക്ക് ബാധ്യതയുണ്ടെന്ന് മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
വിവാദത്തില്‍ നടന്മാരായ ഇടതു ജനപ്രതിനിധികള്‍ക്ക് പ്രതികരിക്കേണ്ടിവരും. ദിലീപിനെ തിരിച്ചെടുത്ത നടപടി 'അമ്മ' തിരുത്തണം. നടന്മാര് നന്മയുടെ പക്ഷത്താണു നില്‍ക്കേണ്ടതെന്നും ഇരകള്‍ക്കൊപ്പമാണ് സര്‍ക്കാരെന്നും മന്ത്രി പറഞ്ഞു.
അതേസമയം, അമ്മയിലെ കാര്യങ്ങള്‍ പാര്‍ട്ടിയോട് വിശദീകരിക്കുമെന്നും ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ലെന്നും മുകേഷ് വ്യക്തമാക്കി.
പ്രശ്നം സംബന്ധിച്ച് മാധ്യമങ്ങളോട് പറയാന്‍ സാധിക്കില്ലെന്നും ഇക്കാര്യങ്ങള്‍ പ്രസിഡന്റ് മോഹന്‍ലാലിനോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കെ.ബി ഗണേഷ്കുമാര് പ്രതികരണത്തിന് തയാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."