ഗ്രൂപ്പു പോരിന് വിട: ഇനി പ്രചാരണ ചൂടിലേക്ക്, തര്‍ക്കമുണ്ടായിടത്തെല്ലാം സ്ഥാനാര്‍ഥികളായി
തിരുവനന്തപുരം: കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി തര്‍ക്കങ്ങള്‍ക്ക് പരിസമാപ്തിയായടോതെ കേരളത്തിലെ 20 മണ്ഡലങ്ങളിലും ചിത്രം വ്യക്തമായി. ഇനി പ്രചാരണചൂടിലേക്കിറങ്ങുകയാണ് സ്ഥാനാര്‍ഥികള്‍.
എല്‍ഡി. എഫ് പത്തു ദിവസങ്ങള്‍ക്കു മുന്‍പേ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഒന്നാം വട്ട പര്യടനം പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കിലും ഇതൊന്നും കോണ്‍ഗ്രസിനെയോ യു.ഡി.എഫിനേയോ ബാധിക്കില്ലെന്നാണ് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാകുമ്പോള്‍ വ്യക്തമാകുന്നത്. ഘടകക്ഷികളായ മുസ്‌ലിം ലീഗും കേരള കോണ്‍ഗ്രസും നേരത്തെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു.
ശക്തരായ സ്ഥാനാര്‍ഥികളെ തന്നെയാണ് കോണ്‍ഗ്രസും കളത്തിലിറക്കിയിരിക്കുന്നത്. വടകര അടക്കമുള്ള നാല് സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പട്ടിക ഹൈക്കമാന്‍ഡിന് കൈമാറിയിട്ടുണ്ട്. വടകര കെ മുരളീധരന്‍, വയനാട് ടി സിദ്ദിഖ്, ആലപ്പുഴ ഷാനിമോള്‍ ഉസ്മാന്‍, ആറ്റിങ്ങല്‍ അടൂര്‍പ്രകാശ് എന്നിവരെ നിര്‍ണയിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥി പട്ടിക മുകുള്‍വാസ്‌നിക് രാഹുല്‍ ഗാന്ധിയുടെ അംഗീകാരത്തിന് അയച്ചിരിക്കുകയാണ്.
സീറ്റു തര്‍ക്കത്തിന്റെ പേരില്‍ സംസ്ഥാന കോണ്‍ഗ്രസിലെ എ ഐ ഗ്രൂപ്പുകള്‍ തുറന്ന പോര് തുടങ്ങിയ സാഹചര്യത്തില്‍ ഹൈക്കമാന്‍ഡിന്റെ ഇടപെടലിലാണ്് അന്തിമ തീരുമാനം ഉണ്ടായത്.
പി ജയരാജനെ എതിരിടാന്‍ വടകരയില്‍ ശക്തനായ സ്ഥാനാര്‍ഥി വേണം എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒന്നടങ്കം നിര്‍ബന്ധം പിടിച്ചിരുന്നു. ആദ്യമേ തോറ്റു എന്ന വികാരത്തോടെ ദുര്‍ബലരായ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ ആലോചിച്ച നേതൃത്വത്തിനെതിരെ ശക്തമായ വികാരമാണ് പ്രവര്‍ത്തകരില്‍ നിന്നുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."