രണ്ടുദിവസം കൂലിപ്പണിയെടുക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി
ഹൈദരാബാദ്: രണ്ടു ദിവസം കൂലിപ്പണിയെടുക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു. പാര്‍ട്ടി സ്ഥാപകദിനവുമായി ബന്ധപ്പെട്ട് ഈ മാസം നടക്കുന്ന പൊതുസമ്മേളനത്തിനാവശ്യമായ പണം സമ്പാദിക്കാനാണ് മുഖ്യമന്ത്രി കൂലിപ്പണിക്കിറങ്ങുന്നത്.
മുഖ്യമന്ത്രിക്കു പുറമെ കാബിനറ്റിലെ സഹപ്രവര്‍ത്തകരടക്കമുള്ള എല്ലാ പാര്‍ട്ടി നേതാക്കളും കൂലിപ്പണിക്കിറങ്ങുമെന്ന് ചന്ദ്രശേഖര്‍ റാവു വ്യക്തമാക്കി. ഏപ്രില്‍ 14 മുതല്‍ 20 വരെയുള്ള ദിവസങ്ങള്‍ തെലുങ്കാന രാഷ്ട്രസമിതിക്ക് ഗുലാബി കൂലി ദിനങ്ങള്‍ ആയിരിക്കുമെന്നും ചന്ദ്രശേഖര്‍ റാവു വ്യക്തമാക്കിയിട്ടുണ്ട്. സമ്മേളനവുമായി ബന്ധപ്പെട്ട ഗതാഗത ചെലവുകള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരോടും ഈ ദിവസങ്ങളില്‍ കൂലിപ്പണിക്കിറങ്ങണമെന്ന് റാവു അഭ്യര്‍ഥിച്ചു.
ഈമാസം 21ന് ഹൈദരാബാദിനടുത്തുള്ള കോമ്പള്ളിയിലാണ് പാര്‍ട്ടി പ്ലീനറി സമ്മേളനം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."