HOME
DETAILS
MAL
ഹാജി അലി ദര്‍ഗ: മെയ് എട്ടിനകം എല്ലാ നിയന്ത്രണങ്ങളും നീക്കണമെന്ന് സുപ്രിംകോടതി
backup
April 13 2017 | 23:04 PM
ന്യൂഡല്‍ഹി: മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്കുള്ള എല്ലാ നിയന്ത്രണങ്ങളും മെയ് എട്ടിനു മുന്‍പായി നീക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശം. മുംബൈയിലെ പ്രശസ്ത മുസ്ലിം തീര്‍ഥാടനകേന്ദ്രമായ ദര്‍ഗയില്‍ 908 സ്ക്വയര്‍ മീറ്റര്‍ ദൂരത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിരോധിച്ചതിനെതിരേയാണ് കോടതിയുടെ ഉത്തരവ്.
ദര്‍ഗയില്‍ സ്ത്രീകള്‍ക്കുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കാന്‍ ഹാജി അലി ദര്‍ഗ ട്രസ്റ്റ് സന്ധദ്ധമായിരുന്നു. ഇതിനു പിറകെയാണ് മെയ് എട്ടിനകം ഇക്കാര്യങ്ങള്‍ നടപ്പാക്കണമെന്ന് കോടതി ട്രസ്റ്റിനോട് ആവശ്യപ്പെട്ടത്. ഫെബ്രുവരി 10ന് ബോംബൈ ഹൈക്കോടതി വിധിയില്‍ സൂചിപ്പിച്ച രണ്ട് പരാതിക്കാരുടെ സംതൃപ്തിക്ക് അനുസരിച്ചായിരിക്കണം നിയന്ത്രണങ്ങള്‍ നീക്കേണ്ടതെന്നും ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍ അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."