HOME
DETAILS
MAL
ചീഫ് ജസ്റ്റിസും ജഡ്ജിമാരും തനിക്കു മുന്പില് ഹാജരാകണമെന്ന് ജസ്റ്റിസ് കര്ണന്
backup
April 13 2017 | 23:04 PM
കൊല്‍ക്കത്ത: തനിക്കെതിരേ കോടതിയലക്ഷ്യം പുറപ്പെടുവിച്ച സുപ്രിംകോടതി ചീഫ് ജസ്റ്റിസിനോടും മറ്റു ജസ്റ്റിസുമാരോടും ഈമാസം 28ന് തന്റെ 'വീട്ടുകോടതി'യില്‍ ഹാജരാകാന്‍ ജസ്റ്റിസ് സി.എസ് കര്ണന്. നേരത്തെ, തനിക്കെതിരേ നിയമരംഗത്ത് ജാതി വിവേചനം നടക്കുന്നതായി ആരോപണം നടത്തിയതിന് സുപ്രിംകോടതി കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായ കര്‍ണനെതിരേ കോടതിയലക്ഷ്യം പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരേയാണ് കര്‍ണന്റെ പ്രതികരണം.
ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാറും മറ്റ് ആറ് ജഡ്ജിമാരുമടങ്ങുന്ന സുപ്രിംകോടതി ബെഞ്ച് തന്നെ മനപ്പൂര്‍വം അപമാനിക്കുകയും തനിക്കെതിരേ ദുരുദ്ദേശ്യപരമായി നടപടിയെടുക്കുകയും ചെയ്തതായും കര്ണന് ആരോപിച്ചു. എസ്.സി, എസ്.ടി അതിക്രമ നിയന്ത്രണ നിയമം ലംഘിച്ച കുറ്റത്തിന് ജഡ്ജിമാര്‍ തനിക്കു മുന്പില് വിശദീകരണം നല്‍കണമെന്നും കര്ണന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."