വടകരയില്‍ കോലീബി സഖ്യമെമെന്ന് പി. ജയരാജന്‍
വടകര: വടകരയില്‍ കെ. മുരളീധരന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായതോടെ മത്സരം കടുക്കുമെന്നുറപ്പായി. ഇതുവരേ അനായസ വിജയമെന്നതായിരുന്നു എല്‍.ഡി. എഫ് ക്യാംപിലെ ആത്മവിശ്വാസം. എന്നാല്‍ കെ മുരളീധരനാണ് സ്ഥാനാര്‍ഥി എന്നറിഞ്ഞതുമുതല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. ജയരാജന്‍വരേ സ്വരം മാറ്റി. വടകരയില്‍ ഇനി കോ ലീബി സഖ്യം പ്രതീക്ഷിക്കുന്നു എന്നാണ് ഇപ്പോള്‍ പി. ജയരാജന്‍ പറയുന്നത്. വടകരയില്‍ എല്‍ ഡി എഫിനെ എതിര്‍ക്കുന്നവരെല്ലാം ഒന്നിക്കാന്‍ സാധ്യതയുണ്ട്. 91 ലെ കോലീബി സഖ്യം ആവര്‍ത്തിച്ചേക്കുമെന്നും ജയരാജന്‍ പറഞ്ഞു. എല്‍ഡിഎഫ് അതെല്ലാം നേരിടുമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
മുരളീധരന്‍ അനായാസ വിജയം നേടുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മുരളീധരന്‍ മികച്ച സ്ഥാനാര്‍ഥിയാണ്. വടകരയിലെ നാഡീമിടിപ്പ് തനിക്കറിയാം. അക്രമരാഷ്ട്രീയത്തിന്റെ പ്രതീകമായ ഒരാളെ ലോക്‌സഭയിലേക്ക് പറഞ്ഞയക്കാന്‍ പാടില്ലെന്ന നിര്‍ബന്ധബുദ്ധി അവിടുത്തെ ജനങ്ങള്‍ക്കുണ്ടെന്നും പി ജയരാജനെതിരെ വിമര്‍ശനം ഉന്നയിച്ച് മുല്ലപ്പള്ളി പറഞ്ഞു.
അനിശ്ചിതത്വങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവിലാണ് കോണ്‍ഗ്രസ് വടകരയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. എതിര്‍സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച അവസരത്തിലാണ് പി.ജയരാജന്‍ ഇങ്ങനെ പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."