ശ്രീനഗര്‍ റീപോളിങ്: രേഖപ്പെടുത്തിയത് വെറും രണ്ട് ശതമാനം
ശ്രീനഗര്‍: ശ്രീനഗര്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ റീപോളിങ്ങില്‍ രേഖപ്പെടുത്തിയത് വെറും രണ്ടു ശതമാനം വോട്ട് മാത്രം. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കുറഞ്ഞ ശതമാനമാണിത്.
ഞായറാഴ്ച പരക്കെ ആക്രമണങ്ങളെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവച്ച 38 പോളിങ് സ്റ്റേഷനുകളിലാണ് കഴിഞ്ഞ ദിവസം വോട്ടിങ് നടന്നത്. ആകെ 34,169 സമ്മതിദായകരില്‍ വെറും 709 പേരാണ് കഴിഞ്ഞ ദിവസം 38 പോളിങ് കേന്ദ്രങ്ങളിലായി വോട്ട് ചെയ്തത്. തെരഞ്ഞെടുപ്പ് പൊതുവെ ശാന്തമായിരുന്നതായി അധികൃതര്‍ അറിയിച്ചു.
ഇതോടെ മണ്ഡലത്തില്‍ ആകെ പോളിങ് ശതമാനം 7.13 ആയി. ഖാന്‍സാഹിബ് മേഖലയില്‍ ആരും വോട്ടു ചെയ്യാനെത്തിയില്ല. ബുദ്ഗാമില്‍ വെറും മൂന്നുപേരും ചറാറെ ശരീഫില്‍ 84 പേരുമാണ് വോട്ട് രേഖപ്പെടുത്തിയത്. നാളെ വോട്ടെണ്ണല്‍ നടക്കും.
ഞായറാഴ്ച തെരഞ്ഞെടുപ്പിനിടെ നടന്ന അക്രമസംഭവങ്ങളില്‍ എട്ട് നാട്ടുകാര്‍ കൊല്ലപ്പെടുകയും 100ഓളം സര്‍ക്കാര്‍ സൈനികര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."