കുട്ടികളെ ചാവേര്‍ ആക്രമണത്തിനായി പാകിസ്താന്‍ ഉപയോഗിച്ചെന്ന് യു.എന്‍
ന്യൂയോര്‍ക്ക്: പാകിസ്താനിലെ തീവ്രവാദികള്‍ കുട്ടികളെ ചാവേര്‍ ആക്രമണത്തിനായി ഉപയോഗിച്ചുവെന്ന് യു.എന്‍ റിപ്പോര്‍ട്ട്. കുട്ടികളെ തിരഞ്ഞെടുക്കുന്നതിന് മദ്‌റസകളെ ഉപയോഗിക്കുന്നുണ്ടെന്നും കുട്ടികളും സായുധ സംഘര്‍ഷവുമായി ബന്ധപ്പെട്ട് യു.എന്‍ ഇന്നലെ പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. ചാവേര്‍ ആക്രമണം നടത്തേണ്ട രീതികള്‍ എങ്ങനെയെന്ന് കുട്ടികളെ പഠിപ്പിക്കുന്ന വിഡിയോകള്‍ യു.എന്‍ പുറത്തുവിട്ടു.
2017 ജനുവരി-ഡിസംബറില്‍ നടന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് യു.എന്‍ റിപ്പോര്‍ട്ട് തയാറിക്കിയത്. തീവ്രവാദ സംഘടനയായ തഹ്‌രീകെ താലിബാന്‍ ചാവേര്‍ ആക്രമണം പഠിപ്പിക്കുന്ന വിഡിയോയുടെ വിവരണവും റിപ്പോര്‍ട്ടിലുണ്ട്. സ്‌കൂളുകളെ ലക്ഷ്യമാക്കിയുള്ള തീവ്രവാദികളുടെ ആക്രമണത്തില്‍ ഉത്കണഠയുണ്ടെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. കുട്ടികളെ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ പാകിസ്താന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ 10,000ല്‍ കൂടുതല്‍ കുട്ടികള്‍ കൊല്ലപ്പെടുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്‌തെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കുട്ടികളുടെ അവകാശ ലംഘനവുമായി ബന്ധപ്പെട്ട് 21,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
2016 ല്‍ 15,500 കേസുകള്‍ മാത്രമായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നു. യമനില്‍ സഊദി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സഖ്യസേന നടത്തുന്ന ആക്രമണത്തെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി. 1,300 കുട്ടികളാണ് യമനില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഹൂതികളുടെ നിയന്ത്രണത്തില്‍ യമനിലെ പ്രദേശങ്ങള്‍ തിരിച്ചുപിടിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് സഖ്യസേന ഇവിടെ ആക്രമണം നടത്തുന്നത്. ഇറാഖ്, മ്യാന്‍മര്‍, മധ്യആഫ്രിക്കന്‍ റിപ്പബ്ലിക്ക്, കോംഗോ, സുദാന്‍, സിറിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് കുട്ടികള്‍ക്കെതിരേ ഏറ്റവും കൂടുതല്‍ ആക്രമണം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."