HOME
DETAILS
MAL
എ.ഡി.ജി.പിയുടെ മകള്‍ക്കെതിരേ നിയമോപദേശം
backup
May 28 2020 | 02:05 AM
തിരുവനന്തപുരം: പൊലിസ് ഡ്രൈവറെ മര്‍ദിച്ച കേസില്‍ എ.ഡി.ജി.പിയുടെ മകള്‍ക്കെതിരേ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകള്‍ സ്നിഗ്ദ, പൊലിസുകാരന് ഗവാസ്കറിനെ മര്‍ദിച്ച കേസിലാണ് ക്രൈംബ്രാഞ്ചിന് നിയമോപദേശം ലഭിച്ചത്.
ഗവാസ്കര്‍ കൈയില്‍ കയറിപ്പിടിച്ചെന്ന സ്നിഗ്ദയുടെ പരാതി നിലനില്‍ക്കില്ലെന്ന നിയമോപദേശമാണ് എ.ജി സമര്‍പ്പിച്ചത്. അതേസമയം, മേലുദ്യോഗസ്ഥന്റെ മകള്‍ മര്‍ദിച്ചെന്ന ഗവാസ്കറിന്റെ പരാതി സാധുതയുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതോടെ എ.ഡി.ജി.പിയുടെ മകള്‍ക്കെതിരേ കുറ്റപത്രം നല്‍കുമെന്ന കാര്യം ഉറപ്പായി. ഇതിനുപിന്നാലെ കേസെടുക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് നീക്കം തുടങ്ങിയതായാണ് വിവരം.
ഔദ്യോഗിക കാറില്‍ യാത്ര ചെയ്യുമ്പോഴാണ് ഡ്രൈവര്‍ ഗവാസ്ക്കറിനെ എ.ഡി.ജി.പിയുടെ മകള്‍ മര്‍ദിച്ചത്. കഴുത്തിനുപിന്നില്‍ ഗവാസ്ക്കറിന് പരുക്കേറ്റിരുന്നു. ഗവാസ്ക്കറിന്റെ പരാതിയില്‍ എ.ഡി.ജി.പിയുടെ മകള്‍ക്കെതിരേ പൊലിസ് കേസെടുത്തിരുന്നു. ഡ്രൈവര്‍ അപമര്യാദയായി പെരുമാറുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയുമായി എ.ഡി.ജി.പിയുടെ മകളും പൊലിസിനെ സമീപിച്ചിരുന്നു.
രണ്ട് കേസുകളും ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ഗവാസ്ക്കറിന് മര്‍ദനമേറ്റ കേസില്‍ സാക്ഷികളും തെളിവുകളും സഹിതം എസ്.പി പ്രശാന്തന് ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്കി. എ.ഡി.ജി.പിയുടെ മകളുടെ പരാതിയിലും അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്കി. രണ്ട് റിപ്പോര്‍ട്ടുകളും അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിനായി ക്രൈംബ്രാഞ്ച് അയയ്ക്കുകയായിരുന്നു.
2018 ജൂണ്‍ 14നാണ് മ്യൂസിയത്തിന് സമീപത്തുവച്ച് ഗവാസ്ക്കറിന് മര്‍ദനമേല്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."