ഓച്ചിറയില്‍ മാതാപിതാക്കളെ മര്‍ദിച്ച് അവശരാക്കി 13കാരിയെ തട്ടിക്കൊണ്ടുപോയി
കൊല്ലം: ഓച്ചിറയില്‍ അന്യ സംസ്ഥാനക്കാരിയായ 13 വയസുകാരിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി. രാജസ്ഥാന് സ്വദേശികളായ വഴിയോര കച്ചവടക്കാരായ ദമ്പതികളെ മര്‍ദിച്ച് അവശരാക്കിയ ശേഷമാണ് മകളെ തട്ടിക്കൊണ്ടുപോയിരിക്കുന്നത്.
ഇന്നലെ രാത്രി പതിനൊന്നുമണിയോടെയാണ് സംഭവം.
എന്നാല്‍ ഇന്ന് രാവിലെ പൊലിസ് സ്റ്റേഷനിലെത്തി മാതാപിതാക്കള്‍ പരാതി നല്‍കിയെങ്കിലും പൊലീസുകാര്‍ നടപടിയെടുത്തില്ല. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയപ്പോഴാണ് അന്വേഷണം തന്നെ തുടങ്ങിയത്.
ഓച്ചിറ വലിയകുളങ്ങര പ്രദേശത്താണ് ഇവര്‍ വഴിയോരക്കച്ചവടം നടത്തി വന്നിരുന്നത്. ഒരു മാസമായി ഈ പ്രദേശത്താണ് പ്ലാസ്റ്റര്‍ ഓഫ് പാരീസ് ഉപയോഗിച്ച് വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്നത്.
നേരത്തെയും പരിസരത്തു തന്നെയുള്ള സംഘം തങ്ങളെ ശല്യപ്പെടുത്തിയിരുന്നതായി ദമ്പതികള്‍ പൊലിസിനോട് പറഞ്ഞു. പിന്നില്‍ നാലംഗ സംഘമാണെന്നാണ് പൊലിസ് പറയുന്നത്. കരുനാഗപ്പള്ളി ഡി.വൈ. എസ് .പിയുടെ മേല്‍ നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."