ഇഞ്ചിപ്പാടങ്ങളില്‍ മഞ്ഞളിപ്പ് രോഗം വ്യാപകമാകുന്നു
കണ്ണാടി: ഇഞ്ചിക്ക് വഴിമാറിയ വയല്‍പ്പാടങ്ങളില്‍ മഞ്ഞളിപ്പ് രോഗം വ്യാപകമാകുന്നു. കണ്ണാടി, പെരുവമ്പ, കൊടുമ്പ് പഞ്ചായത്തുകളിലാണ് ഇഞ്ചിക്ക് മഞ്ഞളിപ്പ് രോഗം വ്യാപകമായി കണ്ടുവരുന്നത്. പാട്ടത്തിന് ഇഞ്ചികൃഷി നടത്തുന്ന കര്‍ഷകര്‍ ഇതോടെ വന്‍ വെട്ടിലാണ് അകപ്പെട്ടത്. കീടനാശിനിയുടെ അമിതമായ പ്രയോഗമാണ് മഞ്ഞളിപ്പ് രോഗത്തിന് കാരണമെന്നാണ് കണക്കാക്കുന്നത്. തമിഴ്നാട്ടിലെ പൊള്ളാച്ചി, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് യാതൊരു നിയന്ത്രണവുമില്ലാതെ കീടനാശിനി എത്തുന്നത്. പെരുവെമ്പ, കണ്ണാടി മേഖലകളില്‍ കീടനാശിനി പ്രയോഗം കുളങ്ങളിലെ വെള്ളത്തേയും മറ്റും മലിനമാക്കിയതായും കിണര്‍ വെള്ളം ഉപയോശൂന്യമായതായും നാട്ടുകാര്‍ പറയുന്നു. ലാഭംമാത്രം ലക്ഷ്യമാക്കിക്കൊണ്ട് മാരകമായ രാസകീടനാശിനികള്‍ ഉപയോഗിക്കുന്ന ഇഞ്ചികര്ഷകര്ക്കെതിരേ കര്‍ശനമായ നിടമനടപടി എടുക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."