പരിഹാരം കണ്ടെത്തണമെന്ന് യൂറോപ്യന്‍ യൂനിയനോട് മെര്‍ക്കല്‍
ബെര്‍ലിന്‍: അനധികൃത കുടിയേറ്റ വിഷയത്തില്‍ പരിഹാരം കണ്ടെത്താന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് യൂറോപ്യന്‍ യൂനിയന്‍ നേതാക്കളോട് ജര്‍മന്‍ ചാന്‍സിലര്‍ ആംഗെലെ മെര്‍ക്കല്‍. യൂറോപ് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്‍ പ്രധാനപ്പെട്ടതാണ് കുടിയേറ്റം.
ഈ പ്രശ്നം നാം കൈകാര്യം ചെയ്യുകയാണെങ്കില്‍ ഏകപക്ഷീയത ഒഴിവാക്കി ബഹു സംസ്കാരത്തെ ഉള്‍കൊണ്ടുവെന്ന് ആഫ്രിക്കന്‍ രാജ്യങ്ങള്‍ നമ്മെ സംബന്ധിച്ച് കരുതുമെന്നും മെര്‍ക്കല്‍ ജര്‍മന്‍ പാര്‍ലമെന്റില്‍ പറഞ്ഞു.
യൂറോപ്യന്‍ യൂനിയന്‍ ഉച്ചകോടി നടക്കാനിരിക്കെയാണ് കുടിയേറ്റ വിഷയം പരിഹരിക്കാനുള്ള മെര്‍ക്കലിന്റെ ആവശ്യം.
മെഡിറ്റേറിയന്‍ വഴി ആഫ്രിക്കന്‍ രാജ്യങ്ങളിലെ നിരവധി അഭയാര്‍ഥികളാണ് യൂറോപിലേക്ക് കുടിയേറുന്നത്. ഇവര്‍ക്ക് അഭയമൊരുക്കുന്നതില്‍ വലിയ പ്രതിസന്ധികളാണുള്ളത്. കുടിയേറ്റക്കാര്‍ക്ക് അഭയമൊരുക്കുന്നത് സംബന്ധിച്ച് 27 യൂറോപ്യന്‍ യൂനിയന്‍ നേതാക്കന്മാരുമായുള്ള ചര്‍ച്ച നടത്തുമെന്ന് മെര്‍ക്കല്‍ നേരത്തെ അറിയിച്ചിരുന്നു.
മെര്‍ക്കലിന്റെ കുടിയേറ്റ അനുകൂല നിലപാടുകള്‍ക്കെതിരേ ജര്‍മനിയില്‍ നിന്ന് തന്നെ ശക്തമായ സമ്മര്‍ദമുണ്ട്.
അഭയാര്‍ഥികളുടെ വരവ് തടയുന്നതിന് മെര്‍ക്കല്‍ കൂടെ നില്‍ക്കണമെന്നും അല്ലെങ്കില്‍ അതിര്‍ത്തിയില്‍ അഭയാര്‍ഥികളെ തടയുന്ന തീരുമാനവുമായി സ്വന്തമായി മുന്നോട്ടുപോവുമെന്ന് കഴിഞ്ഞാഴ്ച ജര്‍മന്‍ ആഭ്യന്തര മന്ത്രി റോസ് സീഹോഫര്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."