ട്രംപ് - പുടിന് കൂടിക്കാഴ്ച ജൂലൈയില്‍
മോസ്കോ: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്റെയും ഇടയിലെ കൂടിക്കാഴ്ച ജൂലൈ 16ന് നടക്കും. യൂറോപ്യന്‍ രാജ്യമായ ഫിന്‍ലന്‍ഡ് തലസ്ഥാനമായ ഹെല്സിങ്കിയിലാണ് ഇരുവരും കണ്ടുമുട്ടുക. യു.എസും റഷ്യയും ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചു. 2016ല്‍ നടന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്് ഇരു രാജ്യങ്ങളുടെയും ഇടയിലെ ബന്ധം കൂടുതല്‍ വഷളായിരുന്നു. ഇതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കി. കൂടാതെ റഷ്യക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യു.എസ് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ട്രംപിന്റെയും പുടിന്റെയും ഇടയില്‍ കൂടിക്കാഴ്ച നടത്തുന്നത്.
പുടിന്റെയും ട്രംപിന്റെയും ഇടയില്‍ ജൂലൈ 16ന് കൂടിക്കാഴ്ച നടത്താന്‍ ഇരു രാജ്യങ്ങള്‍ക്കിടയിലും ധാരണയായെന്ന് റഷ്യ അറിയിച്ചു. ഇരു രാജ്യങ്ങള്‍ക്കിടയിലെ പരസ്പര ബന്ധം ശക്തിപ്പെടുത്തുക, നിലവിലെ സാഹചര്യം തുടങ്ങിയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യുമെന്നും റഷ്യ പ്രസ്താവനയിലൂടെ പറഞ്ഞു.
ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്ട്ടന് കഴിഞ്ഞ ദിവസം റഷ്യ സന്ദര്‍ശിച്ചിരുന്നു. ട്രംപുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജോണ്‍ ബോള്‍ട്ടനും വ്ളാദ്മിര്‍ പുടിനും ചര്‍ച്ച ചെയ്തു. ക്രീമിയയെ റഷ്യയിലേക്ക് കൂട്ടിച്ചേര്‍ത്തതിന് മുതല്‍ യു.എസുമായുള്ള ബന്ധങ്ങള്‍ക്കിടയില്‍ വിള്ളല്‍ വീണിരുന്നു.
യുക്രൈനിന്റെ ആഭ്യന്തര വിഷയത്തില്‍ റഷ്യ ഇടപെട്ടതിനെതിരേയായിരുന്നു യു.എസിന്റെ ഇടപെടല്‍. കൂടാതെ സിറിയന്‍ വിഷയത്തില്‍ ബഷാറുല്‍ അസദിനെ പിന്തുണക്കുന്ന റഷ്യയുടെ നടപടിയെയും യു.എസ് എതിര്‍ത്തിരുന്നു. ഇതിനെതിരേ സിറിയയില്‍ യു.എസ് വ്യോമാക്രമണം നടത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം വിയറ്റ്നാമില്‍ നടന്ന അപെക് ഉച്ചകോടിയിലാണ് ട്രംപും പുടിനും അവസാമായി കണ്ടുമുട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."