HOME
DETAILS
MAL
ബംഗ്ലാദേശ് യുനിസെഫ് സംഘം ചേരമാന്‍ ജുമാ മസ്ജിദ് സന്ദര്‍ശിച്ചു
backup
July 12 2016 | 00:07 AM
കൊടുങ്ങല്ലൂര്‍: യുനിസെഫ് പ്രതിനിധികളുടെയും ബംഗ്ലാദേശ് ഉദ്യോഗസ്ഥരുടെയും സംഘം ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം ദേവാലയമായ ചേരമാന്‍ ജുമാ മസ്ജിദ് സന്ദര്‍ശിച്ചു. പഞ്ചായത്ത് രാജ് സംവിധാനത്തെ കുറിച്ചു പഠിക്കാനായി തൃശൂര്‍ കിലയിലെത്തിയ സംഘമാണു മസ്ജിദ് സന്ദര്‍ശിച്ചത്.
തോമസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള യുനിസെഫ് പ്രതിനിധികളും ബംഗ്ലാദേശ് ഡെപ്യൂട്ടി സെക്രട്ടറി ഹിലാലുദ്ദീന്‍ അഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘവുമാണു കൊടുങ്ങല്ലൂരിലെത്തിയത്. പള്ളിയോടു ചേര്‍ന്നുള്ള ഇസ്ലാമിക പൈതൃക മ്യൂസിയവും സംഘം സന്ദര്‍ശിച്ചു. ചേരമാന്‍ ജുമാ മസ്ജിദ് അഡ്മിനിസ്ട്രേറ്റര്‍ ഇ.ബി ഫൈസല്‍, കമ്മിറ്റിയംഗങ്ങളായ എ.കെ നവാസ്, എ.കെ.കെ നയന ഓഫിസ് പ്രതിനിധി നൗഷാദ് അറക്കല്‍ തുടങ്ങിയവര്‍ ചേര്‍ന്നു സന്ദര്‍ശകരെ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."