മോദീ താങ്കള്‍ക്ക് തീവ്രവാദികളെ നിയന്ത്രിച്ചുകൂടെ: കാസിമിന്റെ വിധവ ചോദിക്കുന്നു
ഹാപൂര്‍: ഉത്തര്‍പ്രദേശില്‍ പശുവിന്റെ പേരില്‍ മനുഷ്യരെ മൃഗീയമായി അടിച്ചു കൊല്ലുന്നതുള്‍പ്പെടെയുള്ള ക്രൂരതകള്‍ തുടരവേ മോദിയെ വിമര്‍ശിച്ച് ഇരയുടെ ഭാര്യ.
യു.പിയിലെ ഹാപൂരില്‍ പശുവിനെ കടത്തിയെന്നാരോപിച്ച് സംഘപരിവാര്‍ തീവ്രവാദികള്‍ തല്ലിക്കൊന്ന കാസിമിന്റെ ഭാര്യ നസീമയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ കടുത്ത ആരോപണവുമായി രംഗത്തുവന്നത്. മോദിയാണ് എല്ലാത്തിനും കാരണം. അദ്ദേഹം സംഘപരിവാര്‍ തീവ്രവാദികളെ നിയന്ത്രിക്കുന്നില്ല, മുസ്‌ലിംകള്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന മുപ്പത്തിയഞ്ച് വയസുകാരിയായ നസീമയുടെ വാക്കുകളാണ് ചര്‍ച്ചയാവുന്നത്. തന്റെ ഭര്‍ത്താവ് അതിദാരുണമായി കൊല്ലപ്പെട്ടെന്ന് വിശ്വസിക്കാന്‍ ഇപ്പോഴും ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല.പരമ്പരാഗത കന്നുകാലി കച്ചവട വിഭാഗമായ ഖുറേഷി വിഭാഗത്തില്‍പ്പെട്ടയാളാണ് കാസിം. ആടുകളെയും എരുമകളെയും മാത്രമാണ് കാസിം കച്ചവടം നടത്തിയിരുന്നതെന്ന് ഭാര്യ പറയുന്നു. ജീവിതം വളരെ പ്രയാസകരമാണ് തങ്ങള്‍ക്കെന്നും കാസിമിന്റെ തുഛമായ വരുമാനത്തില്‍ നാളുകള്‍ തള്ളി നീക്കുകയായിരുന്നുവെന്നും ആ വിധവ പറഞ്ഞു. പൊലിസിന്റെ സാന്നിധ്യത്തില്‍ ഭര്‍ത്താവിനെ വലിച്ചിഴച്ചു കൊണ്ടു പോകുന്ന ചിത്രം തന്റെഹൃദയത്തെ തകര്‍ത്തുവെന്നും നസീമ വിശദീകരിച്ചു.പശുവിനെ കടത്തിയെന്നാരോപിച്ചാണ് ഉത്തര്‍പ്രദേശിലെ അതിര്‍ത്തി ഗ്രാമമായ ഹാപൂരിലെ ബജേര ഖുര്‍ദില്‍ കാസിമിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. പശുവിറച്ചി വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് ആരോപിച്ച് 2015ല്‍ ദാദ്രിയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന മുഹമ്മദ് അഖ്‌ലാഖിന്റെ ഗ്രാമത്തില്‍ നിന്ന് പത്തുകിലോമീറ്റര്‍ അകലെയാണ് കാസിമിനെ ആളുകള്‍ അടിച്ചു കൊന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."