മദ്യനിരോധനം: സംസ്ഥാനപാതകള്‍ റദ്ദാക്കുന്നതിനെ ചോദ്യം ചെയ്ത് ഹരജി
ന്യൂഡല്‍ഹി: ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യ വില്‍പനശാലകള്‍ നിരോധിച്ചതിനു പിന്നാലെ സംസ്ഥാന ഹൈവേകള്‍ റദ്ദാക്കുന്നതിനെ ചോദ്യംചെയ്ത് സുപ്രിംകോടതിയില്‍ ഹരജി. ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യ വില്‍പനശാലകള്‍ നിരോധിക്കുന്നതിനായി ഹരജി നല്‍കിയ ചണ്ഡിഗഢ് സേഫ് സൊസൈറ്റി എന്ന സര്‍ക്കാരിതര സംഘടനയാണ് ഇതു സംബന്ധിച്ച ഹരജിയും നല്‍കിയത്.
സുപ്രിംകോടതിയുടെ ഉത്തരവ് മറികടക്കാനാണ് ചണ്ഡിഗഢ് ഭരണകൂടം അടക്കമുള്ള സംസ്ഥാന സര്‍ക്കാരുകളുടെ ശ്രമമെന്നും ഇത് തടയണമെന്നും ഹരജിക്കാരനു വേണ്ടി ഹാജരായ രവികുമാര്‍ ഗുപ്ത ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍ അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെട്ടു.
എന്നാല്‍, വിഷയത്തില്‍ അടിയന്തര നടപടിയെടുക്കാന്‍ കോടതി തയാറായില്ല. കേസ് വേനല്‍ അവധിക്കു ശേഷം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യ വില്‍പനശാലകള്‍ നിരോധിച്ച് കഴിഞ്ഞ ഡിസംബര്‍ 15നാണ് സുപ്രിംകോടതി ഉത്തരവിട്ടത്. നിരോധനം ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കാനായിരുന്നു നിര്‍ദേശം. ഇതിനുപിന്നാലെ ഉത്തരവ് നടപ്പാക്കുന്നതു നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ഇളവ് നല്‍കാന്‍ കോടതി തയാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."