കെജ്രിവാളിനെതിരേ കുറ്റം ചുമത്താനൊരുങ്ങി പൊലിസ്
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാര്‍ കൈയേറ്റം ചെയ്തെന്ന ചീഫ് സെക്രട്ടറി അന്‍ഷു പ്രസാദിന്റെ പരാതിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കുമെതിരേ ക്രിമിനല്‍ ഗൂഢാലോചനാക്കുറ്റം ചുമത്താനൊരുങ്ങി പൊലിസ്.
ഫെബ്രുവരി 19ന് രാത്രി വൈകി കെജ്രിവാളിന്റെ വീട്ടില്‍ നടന്ന യോഗത്തില്‍ തന്നെ ആക്രമിച്ചെന്നാണ് അന്‍ഷുവിന്റെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ കെജ്രിവാളിനെ ചോദ്യം ചെയ്ത പൊലിസ് രണ്ടു തവണ അദ്ദേഹത്തിന്റെ വീട്ടില്‍ പരിശോധനയും നടത്തിയിരുന്നു.
സാക്ഷിമൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ പൊലിസ് കുറ്റപത്രം തയാറാക്കിയിട്ടുണ്ടെന്നും ഇത് ഉടന്‍ രജിസ്റ്റര്‍ ചെയ്യുമെന്നുമാണ് റിപ്പോര്‍ട്ട്.ഡല്‍ഹിയിലെ ആം ആദ്മി ഭരണത്തിനെതിരേയുള്ള കേന്ദ്രസര്‍ക്കാരിന്റെ ദ്രോഹ നടപടിയുടെ ഭാഗമായാണ് ഇതെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."