കേന്ദ്രഫണ്ട് വിനിയോഗം ഫലപ്രദമാക്കാന്‍ ക്രമീകരണം: മുഖ്യമന്ത്രി
പിണറായി: കേന്ദ്ര പദ്ധതികളുടെ ഫണ്ട് വിനിയോഗം ഫലപ്രദമാക്കാനും കൂടുതല്‍ ഫണ്ട് നേടിയെടുക്കാനും പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
പിണറായി പഞ്ചായത്ത് രണ്ടാംവാര്‍ഡ് വാര്‍ഷിക പദ്ധതി ആസൂത്രണ ഗ്രാമസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര പദ്ധതികളുടെ ഫണ്ട് വിനിയോഗത്തില്‍ കേരളം പിന്നിലാണെന്ന വിമര്‍ശനം കുറേ വര്‍ഷമായി ഉയരുന്നുണ്ട്.
കഴിഞ്ഞ സാമ്പത്തികവര്‍ഷം നല്ല രീതിയില്‍ കേന്ദ്രഫണ്ട് വിനിയോഗിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കൃത്യമായി ചെലവഴിച്ച് കൂടുതല്‍ ഫണ്ട് നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങളാണു ലക്ഷ്യമിടുന്നത്.
ഇതിനായി ഫണ്ട് വിനിയോഗം ഫലപ്രദമാണെന്ന് ഉറപ്പാക്കുന്നതിനൊപ്പം പുതിയ പദ്ധതി നിര്‍ദേശങ്ങള്‍ തയാറാക്കി കൂടുതല്‍ ഫണ്ട് നേടിയെടുക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ സാമ്പത്തികവര്‍ഷം സംസ്ഥാനത്തെ പദ്ധതി ഫണ്ട് വിനിയോഗം 80 ശതമാനത്തിലെത്തി.
തെരഞ്ഞെടുപ്പ് വര്‍ഷമെന്ന നിലയില്‍ പ്രവര്‍ത്തനങ്ങള്‍ക്കുണ്ടായ നിയന്ത്രണവും നോട്ടുസൃഷ്ടിച്ച പ്രതിസന്ധികള്‍ക്കും ഇടയിലാണ് ഈ നേട്ടമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."