എംപ്ലോയിസ് പദ്ധതിയിലെ ന്യൂനത പരിഹരിക്കണം: എന്‍.കെ പ്രേമചന്ദ്രന്
ന്യൂഡല്‍ഹി: പ്രൊവിഡന്‍ഡ് ഫണ്ടിനു കീഴിലുള്ള എംപ്ലോയിസ് പദ്ധതിയിലെ ന്യൂനതകള്‍ പരിഹരിക്കണമെന്ന് എന്‍.കെ പ്രേമചന്ദ്രന് എം.പി. പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള അനുമതി ഐച്ഛികമാക്കിയതു സാമ്പത്തിക കുത്തകകളെ സഹായിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
2015 ഡിസംബര്‍ ആറിന് അവതരിപ്പിച്ച സ്വകാര്യ പ്രമേയത്തിന് കക്ഷിരാഷ്ട്രീയ ഭേദമന്യേ അംഗീകാരം ലഭിച്ചു.
പെന്ഷന് പദ്ധതി പുനഃക്രമീകരിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇരുപത് വര്ഷത്തിനുമുകളില് സര്‍വിസുള്ള പെന്‍ഷന്‍കാര്‍ക്ക് രണ്ടു വര്‍ഷത്തെ വെയിറ്റേജ് അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 58 വയസിനു മുകളിലുള്ളവര്‍ക്കും കാലാവധിക്കു മുന്‍പെ സ്വമേധയാ വിരമിച്ചവര്‍ക്കും വെയിറ്റേജിന് അര്‍ഹതയുണ്ടായിരിക്കും.
അടിസ്ഥാന ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ പൂര്ണപെന്ഷന് ലഭിക്കാനുള്ള അവകാശം എല്ലാ പെന്‍ഷന്‍ക്കാര്‍ക്കും ബാധകമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഇ.പി.എഫ് പദ്ധതിയിലുള്ള എല്ലാവര്ക്കും ഇ.എസ്.ഐ മെഡിക്കല്‍ ആനുകൂല്യം ലഭ്യമാക്കുമെന്ന് തെഴില്മന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും പ്രേമചന്ദ്രന് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."