'ബെവ് ക്യൂ' ആപ്പില്‍ തുടക്കത്തില്‍ തന്നെ പാളിച്ച: ആപ്പ് പ്രവര്‍ത്തനക്ഷമമാകുന്നില്ല
തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന മദ്യശാലകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. രാവിലെ ഒന്‍പത് മണി മുതലാണ് വില്‍പന ആരംഭിച്ചത്. ആപ്പ് വഴി ടോക്കണ്‍ ലഭിച്ചവരാണ് മദ്യം വാങ്ങാനെത്തിയത്. എസ്.എം.എസ് വഴി ടോക്കണ്‍ ലഭിച്ചവരും എത്തിയിട്ടുണ്ട്.
ബുക്ക് ചെയ്ത ഉപഭോക്താക്കളുടെ വിവരങ്ങള്‍ക്കും ക്യൂ ആര്‍കോഡ് സ്‌കാനിങിനും ഉള്‍പ്പെടയുള്ള ആപ്പ് സജ്ജമാകാത്തത് ആശയക്കുഴപ്പമുണ്ടാക്കി.വ്യാജ ടോക്കണ്‍ വന്നാല്‍ തിരിച്ചറിയാനാകില്ലെന്ന് ബാറുടമകള്‍ പരാതിപ്പെട്ടു. ടോക്കണ്‍ സ്‌കാന്‍ ചെയ്യാന്‍ സാധിക്കാത്തിടത്ത് ബില്‍ നല്‍കി മദ്യം നല്‍കാനാണ് തീരുമാനം.
അതേ സമയം മദ്യ വില്‍പനയ്ക്കായി ബാറുകളില്‍ ബദല്‍ മാര്‍ഗമൊരുങ്ങുന്നു. ക്യൂആര്‍ കോഡിന് പകരം ബെവ്കോ ഇടോക്കണ്‍ നമ്പറും, മൊബൈല്‍ നമ്പറും നോക്കി മദ്യം നല്‍കാനാണ് നിര്‍ദേശം.ക്യൂആര്‍ കോഡിന്റേത് സാങ്കേതിക പ്രശ്നം ബെവ്കോ ഔട്ട്ലെറ്റുകളില്‍ നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഔട്ട്ലെറ്റുകളില്‍ ബദല്‍ മാര്‍ഗം അധികൃതര്‍ നിര്‍ദേശിച്ചത്. തത്കാലം ക്യൂആര്‍ കോഡ് വേണ്ടെന്നും ബെവ്കോ ഇടോക്കണ്‍ നമ്പറും, മൊബൈല്‍ നമ്പറും നോക്കി മദ്യം നല്‍കാനുമാണ് പുതിയ നിര്‍ദേശം. സാങ്കേതിക പ്രശ്നം ഉടന്‍ പരിഹരിക്കുമെന്നും ബെവ്കോ അറിയിച്ചു.
ഉപഭോക്താക്കള്‍ക്കുള്ള ആപ്പിനെതിരെ നേരത്തെ തന്നെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. പലര്‍ക്കും ഒ.ടി.പി മണിക്കൂറുകള്‍ കഴിഞ്ഞാണ് വരുന്നത്. ചിലര്‍ക്ക് രജിസ്ട്രേഷന്‍ നടപടികളിലേക്ക് കടക്കാന്‍ സാധിക്കുന്നില്ല. ഹാങിങ് പ്രശ്നവുമുണ്ട്. പ്ലേസ്റ്റോറില്‍ ആപ്പ് ലഭ്യമാണെങ്കിലും തുടക്കത്തില്‍ സെര്‍ച്ചില്‍ ലഭ്യമല്ല. നിര്‍മാതാക്കള്‍ നല്‍കിയ ലിങ്ക് വഴിയാണ് ആളുകള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."