HOME
DETAILS
MAL
തനിക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് മറഡോണ
backup
June 28 2018 | 18:06 PM
മോസ്കോ: സാമൂഹ്യ മാധ്യമങ്ങളില്‍ തനിക്കെതിരേ ഉയരുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി മറഡോണ. തനിക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും കഴുത്തിന് വേദന അനുഭവപ്പെട്ടതിനാലാണ് താന്‍ മെഡിക്കല്‍ സേവനം തേടിയതെന്നും മറഡോണ വ്യക്തമാക്കി. നൈജീരിയക്കെതിരേയുള്ള അര്‍ജന്റീനയുടെ മത്സര ശേഷം മറഡോണയെ ക്ലിനിക്കല്‍ ടെസ്റ്റിന് വിധേയനാക്കിയിരുന്നു. അര്‍ജന്റീനയുടെ ഗോളിനൊപ്പം മറഡോണ ഭ്രാന്തമായ ആവേശം കാണിച്ചിരുന്നു. മത്സരം തീരുന്നതിന് മുമ്പെ ഡോക്ടര്‍ എന്നോട് സ്റ്റേഡിയം വിടാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും എനിക്ക് മത്സരം മുഴുവന്‍ കാണുന്നതിനാണ് സ്റ്റേഡിയത്തില്‍ തുടര്‍ന്നതെന്നും മറഡോണ കുറിച്ചു. മറഡോണ നിലവില്‍ മോസ്കോയിലാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."