HOME
DETAILS
MAL
അറബിക്കടലില്‍ ഇരട്ട ന്യൂനമര്‍ദത്തിന് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
backup
May 28 2020 | 06:05 AM
തിരുവനന്തപുരം: സംസ്ഥാനത്ത് ഇരട്ട ന്യുനമര്‍ദത്തിന് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക് പടിഞ്ഞാറന്‍ അറബിക്കടലില്‍ ഇന്ന് രാത്രിയോടു കൂടിയും മധ്യകിഴക്കന്‍ അറബിക്കടലില്‍ മെയ് 31 ഓടു കൂടിയുമാണ് ന്യൂനമര്‍ദങ്ങള്‍ രൂപപ്പെടുക.
ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.വെള്ളി, ശനി ദിവസങ്ങളില്‍ 8 ജില്ലകളിലും ഞായറാഴ്ച്ച 9 ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ഇന്ന് അര്‍ധരാത്രി മുതല്‍ മത്സ്യബന്ധനം പൂര്‍ണമായും നിരോധിച്ചു. കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ ഇന്ന് രാത്രിയോടെ തിരിച്ചെത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."